കോവിഡ്: ട്രംപിന് വേഗം സുഖമാകട്ടെ; ആശംസയുമായി കിം

പ്യോങ് യാങ്: കോവിഡ് ബാധിച്ച് ചികിത്സയിലുള്ള യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വേഗത്തിൽ രോഗമുക്തനാകട്ടെ എന്ന ആശംസയുമായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ട്രംപിനും ഭാര്യക്കും കിം ആശംസ അയച്ച കാര്യം ഉത്തര കൊറിയൻ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.

''എത്രയും വേഗം അവർ സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അവർ തീർച്ചയായും രോഗത്തെ മറികടക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്'' -ദി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചത്. ട്രംപിൻെറ മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാളായ ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചതോടെ ട്രംപിനും മെലാനിയക്കും പരിശോധന നടത്തുകയായിരുന്നു. ഇന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മെരിലാൻഡിലെ വാൾട്ടർ റീഡ് സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.