സോൾ: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനൊപ്പം ശനിയാഴ്ച പൊതുവേദിയില്‍ കണ്ടത് രണ്ടാമത്തെ മകളെയാണെന്ന് ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സി. കിം ജോങ് ഉന്നിനൊപ്പം എത്തിയത് 10 വയസ്സുള്ള രണ്ടാമത്തെ മകളായ ജു എ ആണെന്ന് ദക്ഷിണ കൊറിയയുടെ ചാരസംഘടനയായ നാഷനല്‍ ഇന്‍റലിജൻസ് ഏജന്‍സി പാര്‍ലമെന്‍റില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2009ല്‍ വിവാഹിതനായ കിം ജോങ് ഉന്നിന് മൂന്നു മക്കളുണ്ട് എന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ പറയുന്നത്. 1948 മുതല്‍ അധികാരത്തിലിരിക്കുന്ന കിം കുടുംബത്തിന്‍റെ അനന്തരാവകാശികള്‍ പ്രായപൂര്‍ത്തി ആയതിനുശേഷം മാത്രമാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.