കിയവിൽ ​റഷ്യൻ ഡ്രോൺ ആക്രമണം; ഒരു മരണം

കിയവ്: യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ റഷ്യയുടെ ഡ്രോൺ ആക്രമണം. ഇന്നലെ അർധരാത്രിയാണ് ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ഡ്രോൺ പെ​ട്രോൾ സ്റ്റേഷനിൽ തകർന്നുവീണ് ഒരാൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് കിയവ് മേയർ വൈറ്റലി ക്ലിറ്റ്സ്ച്കോ അറിയിച്ചു. 54 ഡ്രോണുകളാണ് ലക്ഷ്യം വെച്ചതെന്നും അതിൽ 52എണ്ണം വെടിവെച്ചിട്ടതായും യുക്രെയ്ൻ​ വ്യോമസേന അറിയിച്ചു. കിയവിൽ മാത്രം 40 ഡ്രോണുകളാണ് വെടിവെച്ചിട്ടതെന്നും അധികൃതർ അവകാശപ്പെട്ടു.

2002 ഫെബ്രുവരി മുതലാണ് റഷ്യ യുക്രെയ്നിൽ ആക്രമണം തുടങ്ങിയത്. യുക്രെയ്നിലെ 12 പ്രദേശങ്ങളിൽ വ്യോമാക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ആളുകൾ ഷെൽറ്ററുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും മേയർ ആവശ്യപ്പെട്ടു.

Tags:    
News Summary - Kyiv hit by new massive Russian drone attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.