ബൈറൂത്: സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര പ്രശ്നങ്ങളും അതിരൂക്ഷമായ ലബനാനിൽ െഎക്യമന്ത്രിസഭയുണ്ടാക്കാനുള്ള ശ്രമം പരാജയത്തിലേക്ക്. നിയുക്ത പ്രധാനമന്ത്രിയും ജർമനിയിലെ മുൻ അംബാസഡറുമായ മുസ്തഫ അദീബ് രാജിവെച്ചു.
ധനകാര്യ മന്ത്രാലയം സംബന്ധിച്ച സൂചനകളാണ് സർക്കാർ രൂപവത്കരണത്തിന് വിലങ്ങുതടിയായതെന്നാണ് റിപ്പോർട്ട്. പ്രസിഡൻറ് മൈക്കൽ ഒൗനുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം ടെലിവിഷനിലൂടെയാണ് അദീബ് പിൻവാങ്ങുകയാണെന്നു പ്രഖ്യാപിച്ചത്. ആഗസ്റ്റ് നാലിന് ബൈറൂത് തുറമുഖത്തെ സ്ഫോടനത്തിൽ 200ഒാളം പേർ മരിച്ചതിനെ തുടർന്ന് രാജിവെച്ച ഹസൻ ദിയാബ് സർക്കാറിനു പകരമാണ് അദീബിനെ പ്രധാനമന്ത്രിയായി നിയോഗിച്ചത്.
ഹിസ്ബുല്ലയും സഖ്യകക്ഷി അമാൽ മൂവ്മെൻറും മന്ത്രിസഭയിലേക്ക് ശിയ മന്ത്രിമാരെ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. സുന്നിയായ അദീബ് പ്രധാനമന്ത്രിയാകുന്നതോടെ തങ്ങളെ ഒതുക്കുമെന്ന ഭയവും ശിയ നേതാക്കൾക്കുണ്ടായിരുന്നു.
ധനകാര്യ മന്ത്രാലയം തങ്ങൾക്കു വേണമെന്ന് ഹിസ്ബുല്ലയും അമാലും ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാേക്രാണിെൻറ നേതൃത്വത്തിൽ നടന്ന ചർച്ചകളിലാണ് ലബനാനിൽ െഎക്യ സർക്കാർ രൂപവത്കരിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.