ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻപ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി മേധാവിയുമായ ഇംറാൻ ഖാനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ലാഹോർ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അടുത്ത അനുയായികളുമായി വെള്ളിയാഴ്ച അദ്ദേഹം ലാഹോർ കോടതിയിലെത്തി.
ഇംറാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ പ്രതിരോധിക്കാൻ പാർട്ടി പ്രവർത്തകർ ലാഹോറിലെ വസതിക്ക് മുന്നിൽ കാവൽ നിൽക്കുകയായിരുന്നു. ഇരുമ്പ് ദണ്ഡ് ഉൾപ്പെടെ ആയുധങ്ങളുമായാണ് പ്രവർത്തകർ നിൽക്കുന്നത്.
ഇംറാനെതിരെ കീഴ്ക്കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ഇസ്‍ലാമാബാദ് ഹൈകോടതി മരവിപ്പിച്ചിരുന്നു. അതിനിടെ ഇംറാൻ ഖാനും നിലവിലെ പ്രധാനമന്ത്രി ശഹബാസ് ശരീഫും തമ്മിൽ സംഭാഷണത്തിന് വഴിയൊരുങ്ങുന്നു.
സംസാരിക്കാൻ സന്നദ്ധമാണെന്ന് ശഹബാസ് ശരീഫ് അറിയിച്ചതിനോട് ഇംറാൻ അനുകൂലമായി പ്രതികരിച്ചു. രാഷ്ട്ര നന്മക്കായി ആരുമായും സംസാരിക്കാൻ തയാറാണെന്ന് ഇംറാൻ ഖാൻ പറഞ്ഞു. 70കാരനായ ഇംറാനെതിരെ പാകിസ്താനിൽ 83 കേസുകളുണ്ട്. ഭീകരത ഉൾപ്പെടെ നിരവധി ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് പഞ്ചാബ് പൊലീസ് കേസെടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.