പാരീസ്: ജി.ഡി.പി പ്രകാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ വളരെ പിന്നിലാണ്. വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലൻഡാണ്. ഡെന്മാർക്കും ഐസ്‌ലൻഡുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ലോകത്തെ ഏറ്റവും സന്തോഷമുള്ള ആദ്യ 10 രാജ്യങ്ങൾ ഇവയാണ്
രാജ്യം | ഹാപ്പിനസ് സ്കോർ (10-ൽ) |
ഫിൻലാൻഡ് | 7.804 |
ഡെൻമാർക്ക് | 7.586 |
ഐസ്ലാൻഡ് | 7.530 |
ഇസ്രായേൽ | 7.473 |
നെതർലാൻഡ്സ് | 7.403 |
സ്വീഡൻ | 7.395 |
നോർവേ | 7.315 |
സ്വിറ്റ്സർലൻഡ് | 7.240 |
ലക്സംബർഗ് | 7.228 |
ന്യൂസിലാൻഡ് | 7.123 |
പട്ടികയിൽ യു.എസ്, യു.കെ, ഫ്രാൻസ് എന്നിവ യഥാക്രമം 15, 19, 21 സ്ഥാനങ്ങളിലാണ്. 137 രാജ്യങ്ങളുള്ള പട്ടികയിൽ 124 ലാണ് ഇന്ത്യയുടെ സ്ഥാനം. മഡഗാസ്കർ, സാംബിയ, ടാൻസാനിയ, കൊമോറോസ്, മലാവി, ബോട്സ്വാന, കോംഗോ, സിംബാബ്‌വെ, സിയറ ലിയോൺ, ലെബനൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ് ഇന്ത്യക്ക് ശേഷം സ്ഥാനം പിടിച്ചിരിക്കുന്ന രാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.