ലണ്ടന്‍: മഹാത്മാ ഗാന്ധിയുടെ കണ്ണടകള്‍ ബ്രിട്ടനില്‍ ലേലത്തില്‍ വിറ്റപ്പോള്‍ ലഭിച്ചത് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടിയ വില. 15,000 പൗണ്ട് (ഏകദേശം 14,71,000 രൂപ) ആയിരുന്നു വട്ടക്കണ്ണടകള്‍ക്ക് വില പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഈസ്റ്റ് ബ്രിസ്റ്റോള്‍ ലേല കമ്പനി നടത്തിയ ലേലത്തില്‍ 2,60,000 പൗണ്ട് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. അതായത് ഏകദേശം 2,55,00,400 രൂപ.
ഈസ്റ്റ് ബ്രിസ്റ്റോള്‍ ലേല കമ്പനിയിലെ റെക്കോര്‍ഡ് തുകയുടെ വില്‍പനയാണിത്.
ഒരാഴ്ച മുമ്പ് ലേല കമ്പനിയുടെ ലെറ്റര്‍ ബോക്‌സില്‍ കവറിലാക്കി നിക്ഷേപിച്ച നിലയിലായിരുന്നു കണ്ണട. കൂടെ ഒരു കുറിപ്പും: 'ഇത് ഗാന്ധിയുടെ കണ്ണടയാണ്. എന്റെ അമ്മാവന്‍ തന്നതാണ് എനിക്ക്'.
കണ്ണട പരിശോധിച്ച് കാലഘട്ടവും മൂല്യം തിരിച്ചറിഞ്ഞ ലേലക്കമ്പനി ഉടമയെ ബന്ധപ്പെട്ടു. അമ്മാവന്‍ ദക്ഷിണാഫ്രിക്കയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഗാന്ധിജി സമ്മാനിച്ചതാണ് കണ്ണടയെന്നും തലമുറകള്‍ കൈമാറിയാണ് തനിക്ക് ലഭിച്ചതെന്നും മാംഗോറ്റ്‌സ്ഫീല്‍ഡില്‍ താമസിക്കുന്ന വയോധികനായ ഉടമ കമ്പനിയെ അറിയിച്ചു.
കണ്ണടകള്‍ക്ക് 14 ലക്ഷത്തോളം രൂപ ലേലത്തുക കണക്കാക്കിയത് ഉടമയെ അറിയിച്ചപ്പോള്‍ അദ്ദേഹം അന്തംവിട്ടു. തുടര്‍ന്ന് ലേല ദിവസം നിശ്ചയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.