ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, അൽജീരിയൻ പ്രസിഡന്റ് അബ്ദുൽമജീദ് തബ്ബൂൻ, ഹമാസിന്റെ രാഷ്ട്രീയ മേധാവി ഇസ്മായിൽ ഹനിയ്യ എന്നിവർ ഹസ്തദാനം ചെയ്യുന്നു

അഞ്ചുവർഷത്തിനുശേഷം മഹ്മൂദ് അബ്ബാസ് -ഇസ്മായിൽ ഹനിയ്യ കൂടിക്കാഴ്ച

അൽജിയേഴ്സ്: ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഹമാസിന്റെ രാഷ്ട്രീയ മേധാവി ഇസ്മായിൽ ഹനിയ്യയുമായി അഞ്ചുവർഷത്തിനുശേഷം ആദ്യമായി പരസ്യ കൂടിക്കാഴ്ച നടത്തി. അൽജീരിയയുടെ 60ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് അൽജീരിയൻ തലസ്ഥാനമായ അൽജിയേഴ്സിൽ ചൊവ്വാഴ്ച വൈകിയാണ് യോഗം നടന്നത്, അൽജീരിയൻ പ്രസിഡന്റ് അബ്ദുൽമജീദ് തബ്ബൂനും പങ്കെടുത്തു. എന്നാൽ, അബ്ബാസും ഹനിയ്യയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

കൂടിക്കാഴ്ച 'ചരിത്രപര'മെന്ന വിശേഷണത്തോടെ അൽജീരിയയുടെ ഔദ്യോഗിക ടെലിവിഷൻ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു. അൽജീരിയൻ, ഫലസ്തീൻ മാധ്യമങ്ങൾ തബ്ബൂനിന്റെ സാന്നിധ്യത്തിൽ ഇരുവരും ഹസ്തദാനം ചെയ്യുന്ന ചിത്രങ്ങളും പ്രസിദ്ധീകരിച്ചു. 2016 ഒക്ടോബറിൽ ഖത്തർ തലസ്ഥാനമായ ദോഹയിലാണ് ഹനിയയും അബ്ബാസും അവസാനമായി മുഖാമുഖം കണ്ടത്. 

Tags:    
News Summary - Mahmood Abbas - Ismail Haniya meeting after five years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.