മന്ത്രിമാർ​ക്കെതിരെ അഴിമതി ആരോപണങ്ങൾ; മലാവി മന്ത്രിസഭ പ്രസിഡൻറ് പിരിച്ചുവിട്ടു

ലിലോംഗ്വേ : മന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് മലാവി പ്രസിഡന്റ് ലാസറസ് ചക്വേര മന്ത്രിസഭ പിരിച്ചുവിട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ പുതിയ മന്ത്രിസഭ രൂപീകരിക്കാൻ ശ്രമിക്കുമെന്നും അഴിമതി ആരോപണവിധേയരായ മൂന്ന് മന്ത്രിമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ചക്വേര കൂട്ടിച്ചേർത്തു.

ചക്വേര മന്ത്രിസഭയിലെ ഭൂമന്ത്രിയായ കെസി എംസുക്വ, തൊഴിൽ മന്ത്രിയായ കെൻ കണ്ടോഡോ, ഊർജ്ജ മന്ത്രിയായ ന്യൂട്ടൺ കമ്പാല തുടങ്ങിയവരാണ് അഴിമതികേസിൽ ആരോപണവിധേയരായത്. നിയമലംഘനം നടത്തിയവർ എത്ര ശക്തരും സമ്പന്നരും ആണെങ്കിലും അധികാരികൾ അവരെ സംരക്ഷിക്കരുതെന്ന് മലാവിയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ അസംബ്ലിയായ ഇസിഎം അഭിപ്രായപ്പെട്ടു.

ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നാണ് മലാവി. ജനസംഖ്യയുടെ മുക്കാൽ ഭാഗവും ദാരിദ്രരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. വലിപ്പത്തിൽ ചെറുതാണെങ്കിലും, ജനസാന്ദ്രതയുടെ കാര്യത്തിൽ ആഫ്രിക്കയിലെ ആദ്യ പത്ത് രാജ്യങ്ങളിലും മലാവി ഉൾപ്പെടുന്നുണ്ട്.

Tags:    
News Summary - Malawi’s president dissolves cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.