ബമാകോ, മാലി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ യുവതിക്ക് ഒറ്റപ്രസവത്തിൽ ഒമ്പതുകുഞ്ഞുങ്ങൾ. അപൂർവങ്ങളിൽ അപൂർവമാണ് ഒറ്റ പ്രസവത്തിൽ ഒമ്പതുകുഞ്ഞുങ്ങൾ ജനിക്കുന്നത്.
25കാരിയായ ഹലീമ സിസെയാണ് ഇപ്പോൾ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. ഗർഭിണിയായിരിക്കേ ഹലീമയുടെ വയറ്റിൽ ഏഴുകുഞ്ഞുങ്ങളുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. അൾട്രസൗണ്ട് സ്കാനിങ് പരിശോധനയിൽ ഏഴുകുഞ്ഞുങ്ങളാണെന്ന് ഡോക്ടർമാർ കരുതിയത്. ഏഴു കുഞ്ഞുങ്ങൾ തന്നെ അപൂർവമായതിനാൽ യുവതിയെ ആരോഗ്യ സംവിധാനങ്ങളുള്ള മൊറോേക്കായിലെത്തിച്ച് പ്രത്യേക പരിചരണം നൽകുകയായിരുന്നു.
മൊറോക്കോയിൽവെച്ച് സിസേറിയനിലൂടെ ഒമ്പതുകുഞ്ഞുങ്ങളെ പുറത്തെടുത്തതോടെ ഡോക്ടർമാർ ഞെട്ടി. അഞ്ചു പെൺകുഞ്ഞുങ്ങളും നാലു ആൺകുട്ടികളുമാണ് ഹലീമക്ക് ജനിച്ചത്. കുഞ്ഞുങ്ങളും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നതായി മാലി ആരോഗ്യമന്ത്രി അറിയിച്ചു. ഏതാനും ആഴ്ചകൾക്ക് ശേഷം മാത്രമേ യുവതിയെയും കുഞ്ഞുങ്ങളെയും സ്വദേശത്ത് എത്തിക്കൂവെന്നും മന്ത്രി പറഞ്ഞതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
യുവതിയുടെ കൂടുതൽ വിവരങ്ങൾ വാർത്താ ഏജൻസികളോ അന്താരാഷ്ട്ര മാധ്യമങ്ങളോ സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.