സാന്റിയാഗോ: സഹോദരിയുടെ വിവാഹകേക്കിൽ കഞ്ചാവ് ചേർത്ത് യുവാവ്. അൽവാരോ റോഡിഗ്രസ് എന്ന 29കാരനാണ് ഏഴ് തട്ടുകളായുള്ള സഹോദരിയുടെ വിവാഹകേക്കിൽ കഞ്ചാവ് ചേർത്തത്. 20 മണിക്കൂർ സമയമെടുത്താണ് റോഡിഗ്രസ് കേക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
വൈറ്റ് ക്രീമിന് പുറമേ പൂക്കൾകൊണ്ട് അലങ്കരിച്ച കേക്കിന്റെ ഒരു തട്ടിൽ കഞ്ചാവ് കൂടി ചേർത്തിരുന്നു. സഹോദരിയുടെ കൂടി നിർദേശപ്രകാരമായിരുന്നു കേക്കിൽ കഞ്ചാവ് ചേർത്തതെന്നാണ് സൂചന. കഞ്ചാവ് ചേർത്ത കേക്ക് പ്രായപൂർത്തിയായ അതിഥികൾക്ക് മാത്രമാണ് നൽകിയത്.
ഈ കേക്ക് നൽകിയപ്പോഴുള്ള അതിഥികളുടെ പ്രതികരണം രസകരമായിരുന്നുവെന്നും റോഡിഗ്രസ് സാക്ഷ്യപ്പെടുത്തുന്നത്. നടുവേദന മൂലം ബുദ്ധിമുട്ടിലായിരുന്ന തന്റെ ബന്ധു കഞ്ചാവ് കേക്ക് കഴിച്ചതിന് പിന്നാലെ വേദന മറന്ന് നൃത്തം ചെയ്തുവെന്നും റോഡിഗ്രസ് അവകാശപ്പെടുന്നു. ചിലിയിൽ സ്വകാര്യയിടങ്ങളിൽ കഞ്ചാവ് ഉപയോഗത്തിന് നിരോധനമില്ലാത്തതിനാൽ റോഡിഗ്രസിനെതിരെ കേസുണ്ടാവില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.