സ്റ്റോക്ഹോം: സ്വീഡനിൽ ഖുർആൻ കത്തിച്ച കേസിലെ പ്രതി വെടിയേറ്റു മരിച്ചു. 38കാരനും ഇറാഖി അഭയാർഥിയുമായ സൽവാൻ മോമികയാണ് സ്റ്റോക്ഹോമിനടുത്തുള്ള സൊഡേർതൽജെ പട്ടണത്തിൽ ബുധനാഴ്ച രാത്രി കൊല്ലപ്പെട്ടത്.
സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2023ലാണ് ഖുർആൻ കത്തിച്ചതിനെ തുടർന്ന് ഇയാൾ അറസ്റ്റിലായത്. കേസിൽ വ്യാഴാഴ്ച കോടതി വിധി പറയാനിരിക്കെയാണ് കൊല്ലപ്പെടുന്നത്. ടിക് ടോക്കിൽ വിഡിയോ റെക്കോഡ് ചെയ്യുന്നതിനിടെയാണ് ഇയാൾക്ക് വെടിയേറ്റതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
പൊലീസ് ഒരു ഫോൺ പിടിച്ചെടുക്കുന്നതിന്റെയും സൽവാന്റെ ടിക് ടോക് അക്കൗണ്ടിൽനിന്നുള്ള ലൈവ് വിഡിയോ സ്ട്രീം അവസാനിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളുടെ വിഡിയോ കണ്ടതായി റോയിട്ടേഴ്സ് വാർത്ത ഏജൻസി അറിയിച്ചു.
അതേസമയം, സൽവാൻ വെടിയേറ്റു മരിച്ചതിന് പിന്നിൽ വിദേശ രാജ്യമാണെന്ന് സ്വീഡൻ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേർസൺ ആരോപിച്ചു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ സംഭവം സ്വീഡന്റെ സുരക്ഷയെ ഏങ്ങനെ ബാധിക്കുമെന്ന് സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.