ബസിലും മെട്രോയിലും മാസ്ക് വേണ്ട; ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ

ദോഹ: കോവിഡ് കുറഞ്ഞുതുടങ്ങുകയും രാജ്യം മഹാമേളയെ വരവേൽക്കാൻ ഒരുങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ മാസ്ക് അണിയുന്നതിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ മന്ത്രിസഭ. രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങളിൽ ഞായറാഴ്ച മുതൽ മാസ്കുകൾ നിർബന്ധമല്ല. ആഗസ്റ്റ് 31ന് നിലവിലുള്ള നിയന്ത്രണങ്ങൾ പ്രകാരം രാജ്യത്തെ മെട്രോ, ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗതങ്ങളിൽ മാസ്ക് നിർബന്ധമായിരുന്നു.

രോഗവ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങൾക്ക് ഇളവു നൽകിയ പശ്ചാത്തലത്തിൽ മാസ്ക് ആശുപത്രികളിൽ മാത്രമായി പരിമിതപ്പെടുത്താൻ ബുധനാഴ്ച പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയൂടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.അതേസമയം, അടച്ചിട്ട കേന്ദ്രങ്ങളില്‍ ഉപഭോക്താക്കളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന ജീവനക്കാരും മാസ്ക് ധരിക്കണം.

Tags:    
News Summary - Mask not required in bus and metro; Qatar announces concessions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.