മെലാനിയ ട്രംപി​ന്‍റെ തൊപ്പിയും ചിത്രവും ആർക്കും വേണ്ട; ഒടുവിൽ കുറഞ്ഞ തുകക്ക്​ വിറ്റ്​ ഒഴിവാക്കി

മുൻ തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട്​ എട്ട്​ നിലയിൽ പൊട്ടിയിട്ടും യു.എസി​ന്‍റെ ചരിത്രത്തിൽ തോൽവി സമ്മതിക്കാതെ വൈറ്റ ഹൗസിൽനിന്നും ഇറങ്ങാൻ മടിച്ച പ്രസിഡൻറായിരുന്നു ഡൊണാൾഡ്​ ട്രംപ്​. ട്രംപി​ന്‍റെ അതേ അവസ്​ഥ തന്നെയാണ്​ ഇപ്പോൾ ഭാര്യയും പ്രമുഖ മോഡലുമായ മെലാനിയ ട്രംപിനും അനുഭവി​ക്കേണ്ടി വന്നിരികുന്നത്​.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ തൊപ്പി ഉള്‍പ്പടെ മൂന്ന് വസ്തുക്കള്‍ ലേലത്തിന് വെച്ചെങ്കിലും ലക്ഷ്യം വെച്ച തുക കിട്ടാതെ ലേലം മടങ്ങി. 1.87 കോടി രൂപയാണ് (250,000 ഡോളര്‍) ലേലത്തുക നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇത്രയും തുകപോലും ലേലത്തിലൂടെ നേടാന്‍ കഴിഞ്ഞില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ സന്ദര്‍ശിച്ചപ്പോള്‍ മെലാനിയ വെച്ച തൊപ്പിയും ഇതേ തൊപ്പി ധരിച്ച് മെലാനിയ നില്‍ക്കുന്ന പെയിന്റിങ്ങും ഇതേ പെയിന്റിങ്ങിന്റെ ഡിജിറ്റല്‍ രൂപവും(എന്‍.എഫ്.ടി.) ആണ് ലേലത്തിന് നിശ്ചയിച്ചിരുന്നത്. ഈ മാസം ആദ്യമാണ് തൊപ്പി ഉള്‍പ്പടെയുള്ള വസ്തുക്കള്‍ ലേലത്തിന് വക്കുന്നതായി മെലാനിയ അറിയിച്ചത്.

ക്രിപ്‌റ്റോകറന്‍സിയായ സൊലാന വഴി ലേലത്തുക നല്‍കണമെന്ന നിബന്ധനയാണ് മെലാനിയ മുന്നോട്ട് വെച്ചത്. മെലാനിയ ലേലവിവരം പുറത്തുവിട്ടതിന് പിന്നാലെ ക്രിപ്‌റ്റോ വിപണിയില്‍ കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഫ്രഞ്ച്-അമേരിക്കന്‍ ഡിസൈനറായ ഹെര്‍വ് പിയറി ആണ് ലേലത്തിനുവെച്ച മെലാനിയയുടെ വെളുത്ത നിറമുള്ള തൊപ്പി ഡിസൈന്‍ ചെയ്തത്.

2018-ല്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ യു.എസ്. സന്ദര്‍ശിച്ചപ്പോള്‍ മെലാനിയ അണിഞ്ഞ തൊപ്പിയാണിതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ടു ചെയ്തു. ലേലം കൊള്ളുന്ന തുകയുടെ ഒരു ഭാഗം ജീവകാരുണ്യപ്രവര്‍ത്തികള്‍ക്കായി നീക്കി വെക്കുമെന്ന് മെലാനിയ വ്യക്തമാക്കിയിരുന്നു. അതൊക്കെയാണ്​ പാളിപ്പോയത്​. മുൻ പ്രസിഡൻറുമാരും കുടുംബവും ഒ​ക്കെ ഇതുപോലെ വസ്​തുക്കൾ ലേലം ചെയ്​ത്​ കോടികളാണ്​ ജീവകാരുണ്യ പ്രവൃത്തികൾക്കായി സ്വരൂപിക്കുന്നത്​. 

Tags:    
News Summary - Melania Trump Auctioned Her Hat. Very Few Wanted It

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.