വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടൊപ്പമുള്ള തെരഞ്ഞെടുപ്പ് റാലിയിൽ മെലാനിയ ട്രംപ് പങ്കെടുക്കില്ല. കോവിഡ് മുക്തയായതിന് ശേഷവും അനുഭവപ്പെടുന്ന കടുത്ത ചുമയെ തുടര്‍ന്നാണ് പ്രചരണ പരിപാടിയിൽ നിന്നും വിട്ടുനിൽക്കാൻ മെലാനിയ തീരുമാനിച്ചത്. ട്രംപും പ്രഥമവനിതയും അപൂര്‍വമായി ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന റാലികളിലൊന്നാണ് റദ്ദാക്കിയത്.
മെലാനിയയുടെ ആരോഗ്യസ്ഥിതിയിൽ ഏറെ വ്യത്യാസമുണ്ടെന്നും മെച്ചപ്പെട്ട് വരികയാണെന്നും അവരുടെ വക്താവ് സ്‌റ്റെഫാനി ഗ്രിഷാം ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍ കടുത്ത ചുമ കാരണം യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതിനാലാണ് പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതെന്നും കുറിപ്പിൽ പറയുന്നു.
കോവിഡ് നെഗറ്റീവായതിന് ശേഷം കോവിഡിനൊപ്പമുള്ള എന്‍റെ വ്യക്തിപരമായ അനുഭവങ്ങൾ എന്ന പേരിൽ മെലാനിയ കുറിപ്പ് ഇട്ടിരുന്നു. തനിക്ക് ഇടക്കിടെ ചുമയും തലവേദനയും ശരീരവേദനയും അനുഭവപ്പെടുന്നുണ്ടെന്ന് അവർ വ്യക്തമാക്കിയിരുന്നു.
പ്രസിഡന്‍റിൽ നിന്ന് വ്യത്യസ്തമായി പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ചികിത്സാരീതികളാണ് മെലാനിയ സ്വീകരിച്ചത്. ആരോഗ്യകരമായ ഭക്ഷണവും വൈറ്റമിൻ ഗുളികകളും മാത്രമായിരുന്നു അവർ കഴിച്ചത്. ഇവരുടെ 14 വയസായ മകനും കോവിഡ് ബാധിച്ചുവെന്ന് മെലാനിയയാണഅ കുറിപ്പിലൂടെ സ്ഥിരീകരിച്ചത്. ഒക്ടോബര്‍ ആദ്യവാരത്തിലാണ് ട്രംപിനും മെലാനിയക്കും മകന്‍ ബാരോണിനും കോവിഡ് സ്ഥിരീകരിച്ചത്.
ഒരു വര്‍ഷത്തിനിടെ ട്രംപിനൊപ്പമുള്ള മെലാനിയയുടെ ആദ്യ പൊതുപരിപാടിയാണ് പെന്‍സില്‍വാനിയയിൽ നടക്കേണ്ടിയിരുന്നത്. 2019 മുതല്‍ മെലാനിയ ട്രംപിനൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.