ഇസ്രയേലിന്റെ ഗാസയ്ക്ക്മേലുള്ള സായുധ യുദ്ധം ഓൺലെനിലേക്കും വ്യാപിക്കുന്നു. ഇസ്രയേൽ ആവശ്യപ്പെട്ടതനുസരിച്ച് 90,000ലധികം ഫലസ്തീൻ അനുകൂല പോസ്റ്റുകൾ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ നിന്ന് മെറ്റ നീക്കംചെയ്തുവെന്നാണ് റിപ്പോർട്ട്.
ഇസ്രയേൽ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട 94 ശതമാനം പോസ്റ്റുകളും മെറ്റ നീക്കം ചെയ്തുവെന്നാണ് വിവരം. ഇത്തരത്തിൽ നീക്കം ചെയ്ത പോസ്റ്റുകളിൽ അധികവും അറബ്-മുസ്ലീം രാഷ്ട്രങ്ങളിൽ നിന്നാണെന്ന് പറയുന്നു.അറുപതിലധികം രാഷ്ട്രങ്ങളിൽ നിന്നുള്ള സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ മെറ്റ നടപടിക്ക് വിധേയമായിട്ടുണ്ട്.
സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചാണ് അക്കൗണ്ടുകൾ നീക്കം ചെയ്തിട്ടുള്ളത്. മെറ്റയുടെ ഭാഗത്ത് നിന്ന് ഈ കണക്കുകളെ സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. മുഖ്യധാര മാധ്യമങ്ങളെല്ലാം തന്നെ പരിമിതമായിമാത്രം വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ ഗസ്സയിലെ ദുരിതങ്ങൾ പുറംലോകത്തെ അറിയിക്കുന്നതിന് ഫലസ്തീൻകാർ ആശ്രയിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളെയാണ്. ഈ സാഹചര്യത്തിലാണ് ഫലസ്തീനികളെ നിശബ്ദമാക്കാനുള്ള ഇസ്രയേലിൻറെ നടപടികൾക്ക് മെറ്റ സെൻസർഷിപ്പ് പിന്തുണ നൽകുന്നത്.
ഇസ്രയേൽ സൈന്യവുമായും ഇന്റലിജൻസ് വിഭാഗവുമായും മുൻകാലബന്ധമുള്ള നൂറിലധികം പേർക്ക് മെറ്റ നിയമനം നൽകിയെന്ന് ഗ്രേസോൺ നടത്തിയ അന്വേഷണ റിപ്പോർട്ടിനു പിന്നാലെയാണ് പുതിയ വാർത്ത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.