സ്ഥാനമേറ്റ് ആറാം ദിനം മേയറെ കൊലപ്പെടുത്തി മെക്സികോ ലഹരി മാഫിയ

മെക്സികോ സിറ്റി: അധികാരമേറ്റ് ഒരു ആഴ്ച പിന്നിടും മുമ്പ് നഗരസഭ മേയറെ കൊലപ്പെടുത്തി മെക്സിക്കൻ ലഹരി മാഫിയ സംഘങ്ങൾ. ചിൽപാസിംഗോ നഗരസഭ മേയറായ അലജാൻഡ്രോ ആർകോസിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

സിറ്റി കൗൺസിലിന്റെ പുതിയ സെക്രട്ടറിയായ ഫ്രാൻസിസ്കോ ടാപിയ മൂന്ന് ദിവസം മുമ്പ് വെടിയേറ്റ് മരിച്ചിരുന്നു. കഴുത്തറുത്ത നിലയിൽ പിക് അപ് ട്രക്കിൽ മേയറുടെ മൃതദേഹം കിടക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൊലപാതകത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായി ഗുറേറൊ സ്റ്റേറ്റ് അറ്റോണി ജനറലിന്റെ ഓഫിസ് അറിയിച്ചു.

മെക്സികോയിലെ ഇൻസ്റ്റിറ്റ്യൂഷണൽ റെവല്യൂഷണറി പാർട്ടി അംഗമായിരുന്നു അലജാൻഡ്രോ ആർകോസ്. ആർഡില്ലോസ്, ത്ലാക്കോസ് എന്നീ ലഹരി മാഫിയ സംഘങ്ങളുടെ ഏറ്റുമുട്ടലുകളും ക്രൂരമായ കൊലപാതകങ്ങളും നടക്കുന്ന നഗരമാണ് ചിൽപാസിംഗോ. ജൂൺ രണ്ടിന് നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് സ്ഥാനാർഥികളാണ് ഇവിടെ കൊല്ലപ്പെട്ടത്.

Tags:    
News Summary - Mexican Mayor Killed Six Days After Taking Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.