സിഡ്നി: ആസ്ട്രേലിയയിൽ ന്യൂ സൗത്ത് വെയിൽസിലെ ഡാർലിങ് നദിയിൽ ദശലക്ഷക്കണക്കിന് മത്സ്യം ചത്തടിഞ്ഞു. നീരൊഴുക്ക് കുറഞ്ഞത്, ജലത്തിന്റെ മോശം ഗുണനിലവാരം, പെട്ടെന്നുള്ള താപനില വ്യതിയാനങ്ങൾ എന്നിവയാണ് കാരണമായി വിലയിരുത്തുന്നത്.
2018ലും 2019ലും പ്രദേശത്ത് ലക്ഷക്കണക്കിന് മത്സ്യം ചത്തടിഞ്ഞിരുന്നു. വെള്ളം വറ്റിയതും വ്യാപിച്ച വിഷപ്പായലുമാണ് കാരണമെന്ന് സർക്കാർ ഫിഷറീസ് വക്താവ് കാമറൂൺ ലേ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.