ക്വാലാലംപൂർ: ഗർഭകാലത്തെ ഭാര്യയുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ ദിവസം മുഴുവൻ വയറ്റിൽ തണ്ണിമത്തൻ കെട്ടി നടന്ന് മലേഷ്യൻ യുവാവ്. നരേന്ദ്രൻ എന്ന യുവാവാണ് എട്ട് മാസം ഗർഭിണിയായ ഭാര്യയുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ വയറ്റിൽ തണ്ണിമത്തൻ കെട്ടി നടന്നത്. ടിക് ടോക്കിലൂടെയാണ് തണ്ണിമത്തൻ ചലഞ്ചിന്‍റെ വിഡിയോ നരേന്ദ്രൻ പങ്കുവെച്ചത്.
ടേപ്പ് കൊണ്ട് തണ്ണിമത്തൻ വയറ്റിൽ ഒട്ടിച്ച് ഭാര്യ ചെയ്യുന്ന കാര്യങ്ങൾ ചെയ്ത് നോക്കുകയായിരുന്നു അദ്ദേഹം. സമീപത്തുള്ള കടയിൽ പോയി സാധനങ്ങൾ വാങ്ങുകയും തുണിയലക്കുകയും ചെയ്തതോടെ നരേന്ദ്രൻ ക്ഷീണിച്ചു. എന്നാൽ, അദ്ദേഹം ജോലികൾ ചെയ്യുന്നത് തുടരുകയും ടാസ്ക് പൂർത്തിയാക്കുകയും ചെയ്തു.
ഗർഭിണിയായ സ്ത്രീ ദൈനംദിന ജോലികൾ ചെയ്യുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കുക മാത്രമാണ് ചലഞ്ച് ഏറ്റെടുത്തതിന്‍റെ ഉദ്ദേശ്യമെന്ന് നരേന്ദ്രൻ പറഞ്ഞു. ചലഞ്ച് ഏറ്റെടുത്തതിന് നരേന്ദ്രനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്ത് വന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.