ലാഹോർ: അത്യാസന്ന നിലയിൽ യു.എ.ഇയിലെ ആശുപത്രിയിൽ കഴിയുന്ന മുൻ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന ജനറൽ പർവേസ് മുശർറഫിനെ എയർ ആംബുലൻസിൽ പാകിസ്താനിലേക്ക് തിരികെ കൊണ്ടുവന്നേക്കുമെന്ന് റിപ്പോർട്ട്.
സൈന്യം മുശർറഫിന്റെ കുടുംബവുമായി ബന്ധപ്പെട്ട് ചികിത്സക്കും രാജ്യത്തേക്ക് തിരികെ കൊണ്ടുവരാനും സഹായം വാഗ്ദാനം ചെയ്‌തതായും ദുനിയ ടി.വി റിപ്പോർട്ട് ചെയ്തു. അനാരോഗ്യം കണക്കിലെടുത്ത് ജനറൽ മുശർറഫിന് രാജ്യത്തേക്ക് മടങ്ങുന്നതിന് ഒരു തടസ്സവുമില്ലെന്ന് ശനിയാഴ്ച പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കിയിരുന്നു.
എന്നാൽ മുശർറഫിനെ തിരികെ കൊണ്ടുവന്നാൽ കേസുകൾ നേരിടേണ്ടിവരുമെന്ന് ചൊവ്വാഴ്ച കേന്ദ്രമന്ത്രി ജാവേദ് ലത്തീഫ് സ്വകാര്യ ടി.വി ചാനലിനോട് പറഞ്ഞു. പ്രോട്ടീൻ അവയവങ്ങളിൽ അടിഞ്ഞുകൂടി പ്രവർത്തനം തടസ്സപ്പെടുത്തുന്ന അപൂർവ രോഗമായ അമിലോയിഡോസിസ് ബാധിച്ചിരിക്കുകയാണ് മുശർറഫിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.