ന്യൂയോർക്: ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‍ലയുടെ വിൽപനയിലും ലാഭത്തിലും വൻ ഇടിവുണ്ടായതിന് പിന്നാലെ അമേരിക്കൻ സർക്കാറിലെ പങ്കാളിത്തം ചുരുക്കുമെന്നു പ്രഖ്യാപിച്ച് ഉടമ ഇലോൺ മസ്ക്.
പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതുതായി രൂപവത്കരിച്ച സർക്കാർ കാര്യക്ഷമതാ വകുപ്പിന്റെ (ഡോജ്) ചുമതലക്കാരനാണ് മസ്ക്. സർക്കാറിന്റെ ചെലവ് ചുരുക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം. അടുത്തമാസം മുതൽ ‘ഡോജി’നുവേണ്ടി ചെലവഴിക്കുന്ന സമയം കുറക്കുമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്.
ടെസ്‍ലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്ന് ആരോപണമുയർന്നതിന് പിന്നാലെയാണ് പ്രഖ്യാപനം. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ ഇനി ‘ഡോജി’നായി ചെലവഴിക്കൂ എന്നാണ് മസ്കിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.