ഇസ്തംബുൾ: നാറ്റോ പ്രവേശനവുമായി ബന്ധപ്പെട്ട് സ്വീഡനും ഫിൻലൻഡും തുർക്കിയയുമായി മാർച്ച് ഒമ്പതിന് ചർച്ച നടത്തും. ഈജിപ്തിലെ ശറമുശൈഖിലാകും കൂടിക്കാഴ്ച. ജനുവരിയിൽ നടക്കേണ്ട ചർച്ച സ്വീഡനിലെ തുർക്കിയ എംബസിക്ക് മുന്നിലെ പ്രതിഷേധവും ഖുർആൻ കത്തിക്കലും കാരണം നടക്കാതെ പോവുകയായിരുന്നു. നാറ്റോ അംഗത്വത്തിന് ശ്രമിക്കുകയാണ് സ്വീഡനും ഫിൻലൻഡും.
നിലവിലെ എല്ലാ അംഗങ്ങളുടെയും പിന്തുണയില്ലാതെ ഇത് സാധ്യമാകില്ല. കുർദ് വിമതർക്ക് സ്വീഡൻ പിന്തുണ നൽകുന്നുവെന്ന് ആരോപിച്ച് തുർക്കിയ എതിർപ്പുയർത്തിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഫിൻലൻഡിനെ പ്രവേശിപ്പിക്കുന്നതിന് തുർക്കിയക്ക് എതിർപ്പില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.