പാരിസ്: 15 വയസ്സിനു താഴെയുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം ബലാത്സംഗമെന്ന് ഫ്രാൻസ്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 20 വര്‍ഷം വരെ തടവുശിക്ഷ നിഷ്കർഷിക്കുന്ന ബില്ലിനു ഫ്രഞ്ച് പാര്‍ലമെൻറായ നാഷനല്‍ അസംബ്ലി അംഗീകാരം നൽകി. ഇതോടെ ബിൽ നിയമമായി.
രാജ്യത്ത് കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നു നിയമമന്ത്രി എറിക് ഡുപോൻഡ് മൊറേറ്റി പറഞ്ഞു. നിലവിലെ നിയമം അനുസരിച്ച് 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എതിരായ ലൈംഗിക അതിക്രമം ശിക്ഷാർഹമാണെങ്കിലും ബലാത്സംഗ കുറ്റം ചുമത്തണമെങ്കിൽ അക്രമി ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി തെളിയിക്കണമായിരുന്നു. ഈ പഴുത് ഉപയോഗപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ സമ്മതമുണ്ടെന്ന വാദം ഉയർത്തി ശിക്ഷ ഒഴിവാക്കുന്നത് പതിവായതോടെയാണ് പുതിയ നീക്കം.
വ്യാഴാഴ്ചയാണ് ബിൽ ഫ്രഞ്ച് പാർലമെൻറ് പാസാക്കിയത്. തെരുവുകളിലെ ലൈംഗിക പീഡനത്തെ കുറ്റകൃത്യമായി കണക്കാക്കി 2018 മുതലാണ് ലൈംഗിക കുറ്റകൃത്യ നിയമങ്ങള്‍ ഫ്രാൻസിൽ കർശനമായി നടപ്പാക്കാൻ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.