ന്യൂഡൽഹി: കോവിഡിന്‍റെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിലും മറ്റ് ചില രാജ്യങ്ങളിലും കണ്ടെത്തി. കൂടുതൽ വേഗത്തിൽ പടരുന്ന വകഭേദം വാക്സിന്റെ പ്രതിരോധത്തേയും മറികടക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസ്, ക്വാസുലു-നാറ്റൽ റിസേർച്ച് ഇന്നോവേഷൻ, ദക്ഷിണാഫ്രിക്കയിലെ സ്ക്വീസിങ് പ്ലാറ്റ്ഫോം എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ സംയുക്തമായാണ് പഠനം നടത്തിയത്. മേയ് മാസത്തിലാണ് കൂടുതൽ അപകടകാരിയായ C.1.2 എന്ന വകഭേദം ആദ്യമായി കണ്ടെത്തിയത്.
ചൈന, കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പോർച്ചുഗൽ, സ്വിറ്റ്സർലാൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് C.1.2 കോവിഡ് വകഭേദം നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. C.1.2 വകഭേദം ബാധിക്കുന്നവരുടെ എണ്ണത്തിൽ ദക്ഷിണാഫ്രിക്കയിൽ ക്രമാനുഗതമായ വർധന രേഖപ്പെടുത്തുന്നുണ്ട്. മേയിൽ 0.2 ശതമാനവും ജൂണിൽ 1.6 ശതമാനവും ജൂലൈയിൽ രണ്ട് ശതമാനം വർധനയുമാണ് രേഖപ്പെടുത്തിയത്.
ഡെൽറ്റയെ പോലെ തന്നെ പുതിയ പുതിയ കോവിഡ് വകഭേദവും പടരാൻ സാധ്യതയുണ്ട്. C.1.2 വകഭേദത്തിന് നിരവധി തവണ പരിവർത്തനമുണ്ടാവുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. C.1.2ന്‍റെ പരിവർത്തനനിരക്ക് മറ്റ് വകഭേദങ്ങളേക്കാൾ ഉയർന്നതാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.