സ്റ്റോക്ഹോം: നൊബേൽ പുരസ്കാര ജേതാക്കൾക്കുള്ള സമ്മാനത്തുക ഈ വർഷം മുതൽ 1.1 കോടി സ്വീഡിഷ് ക്രോണ (ഏകദേശം 8.18 കോടി രൂപ) ആയി ഉയർത്തുന്നു. നിലവിൽ ഒരു കോടി ക്രോണയാണ്. തുക ഉയർത്താനുള്ള സാമ്പത്തികശേഷിയുള്ളതുകൊണ്ടാണ് വർധിപ്പിക്കുന്നതെന്ന് നൊബേൽ ഫൗണ്ടേഷൻ അറിയിച്ചു.
1901ൽ ആദ്യമായി നൊബേൽ പുരസ്കാരം ഏർപ്പെടുത്തുമ്പോൾ ഒന്നരലക്ഷം ക്രോണയായിരുന്നു സമ്മാനത്തുക. 2017ൽ 80 ലക്ഷത്തിൽനിന്ന് 90 ലക്ഷമായും 2020ൽ ഒരു കോടിയായും ഉയർത്തി.
പുരസ്കാര ജേതാക്കളെ ഒക്ടോബർ ആദ്യം പ്രഖ്യാപിക്കും. സ്വീഡിഷ് രസതന്ത്രജ്ഞൻ ആൽഫ്രഡ് നൊബേലിന്റെ പേരിലുള്ള പുരസ്കാരം ഡിസംബർ പത്തിനാണ് വിതരണംചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.