സോൾ: ഉത്തരകൊറിയ അന്തർവാഹിനികളിൽനിന്ന് െതാടുക്കാവുന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണകൊറിയ. ആഴ്ചകൾക്കിടെ നിരവധി മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. ജോ ബൈഡൻ യു.എസ് പ്രസിഡൻറായി അധികാരമേറ്റശേഷം ആദ്യമായാണ് ഇത്രയും മാരകമായ ആയുധം ഉത്തരകൊറിയ പരീക്ഷിക്കുന്നത്.
ഉത്തരകൊറിയയുമായി ആണവ ചർച്ച പുനരാരംഭിക്കാൻ തയാറാണെന്ന് യു.എസ് അറിയിച്ചതിനു പിന്നാലെയാണിത്. കിഴക്കൻ തുറമുഖമായ സിൻപോയിൽ നിന്നായിരുന്നു മിസൈൽ പരീക്ഷണം. മിസൈൽ ജപ്പാൻ കടലിൽ പതിച്ചതായും ദക്ഷിണ കൊറിയൻ സൈനികവൃത്തങ്ങൾ അറിയിച്ചു.
അതേസമയം, അന്തർവാഹിനിയിൽ നിന്നാണോ ജലോപരിതലത്തിൽ നിന്നാണോ മിസൈൽ പരീക്ഷിച്ചതെന്ന് ദക്ഷിണകൊറിയ വ്യക്തമാക്കിയില്ല. രണ്ടു മിസൈലുകൾ പരീക്ഷിച്ചുവെന്നാണ് ആദ്യം കരുതിയതെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു.
ഇത് അന്തർവാഹിനിയിൽനിന്ന് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളാണോ എന്ന് നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2019ലാണ് ഉത്തരകൊറിയ ഏറ്റവുമൊടുവിൽ ഇത്തരം മിസൈലുകൾ പരീക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.