വീണ്ടും മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ

സിയോൾ: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി. ഹവാസോങ്-18 എന്ന പേരിലുള്ള മിസൈലിന്റെ പരീക്ഷണമാണ് നടത്തിയത്. കിം ജോങ് ഉന്നിന്റെ മേൽനോട്ടത്തിലാണ് പരീക്ഷണം നടന്നത്. രാജ്യത്തിന്റെ ആയുധ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണം നടത്തിയതെന്ന് ഉത്തരകൊറിയ അറിയിച്ചു.

യു.എസും ദക്ഷിണകൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തിനെതിരെ ഉത്തരകൊറിയ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനിടെയാണ് വീണ്ടും ആണവപരീക്ഷണം നടത്തിയിരിക്കുന്നത്. നേരത്തെ ആണവപരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ജപ്പാൻ നിർദേശം നൽകിയിരുന്നു. എന്നാൽ, പിന്നീട് മുന്നറിയിപ്പ് പിൻവലിക്കുകയായിരുന്നു.

2017ന് ശേഷം നിരവധി തവണയാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്. യു.എസിനെ വരെ ആക്രമിക്കാൻ കഴിയുന്ന മിസൈലുകൾ പരീക്ഷിച്ചെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം. ഈ വർഷം ഇതുവരെ 30ഓളം മിസൈൽ പരീക്ഷണം ഉത്തരകൊറിയ നടത്തിയെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - North Korea test fires new solid-fuel long-range missile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.