പ്യോങ്യാങ്: സൈനിക ശക്തി വർധിപ്പിക്കാൻ നിർദേശം നൽകി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസാണ് ഉത്തരകൊറിയൻ വാർത്ത ഏജൻസിയെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉന്നതതല മിലിറ്ററി കമ്മീഷൻ മീറ്റിങ്ങിലായിരുന്നു കിം ജോങ് ഉന്നിെൻറ നിർദേശം.
കൊറിയൻ ഉപഭൂഖണ്ഡത്തിലെ മാറുന്ന സാഹചര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് കിം ജോങ് ഉൻ സൈനിക മേധാവികളോട് നിർദേശിച്ചു. ജൂൺ അഞ്ചിനാണ് കിം ജോങ് ഉൻ ഇതിന് മുമ്പ് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഗ്ലോബൽ ടൈംസിെൻറ റിപ്പോർട്ട് പുറത്ത് വന്നത്.
സൈന്യത്തിനുള്ളിലെ ഭരണപരമായ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാനും ഉൻ നിർദേശം നൽകി. നേരത്തെ ഉത്തരകൊറിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനത്തിൽ രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ കിം നൽകിയെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.