ഇസ്ലാമാബാദ്: അഞ്ച് ദിവസത്തെ സന്ദർശനത്തിനായി പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരി ചൊവ്വാഴ്ച ചൈനയിലെത്തും.
ചൈനയുടെ ക്ഷണപ്രകാരമെത്തുന്ന സർദാരി ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ഉന്നതതല കൂടിക്കാഴ്ചകൾ നടത്തുമെന്ന് അധികൃതർ തിങ്കളാഴ്ച അറിയിച്ചു.
സാമ്പത്തികം, വ്യാപാരം, ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ, സുരക്ഷ സഹകരണം, ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി എന്നീ ഉഭയകക്ഷി വിഷയങ്ങളിൽ അദ്ദേഹം ചൈനീസ് നേതാക്കളുമായി ചർച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.