കറാച്ചി തീരത്ത് മിസൈൽ പരീക്ഷണത്തിനൊരുങ്ങി പാകിസ്താൻ

കറാച്ചി തീരത്ത് മിസൈൽ പരീക്ഷണത്തിനൊരുങ്ങി പാകിസ്താൻ

ന്യൂഡൽഹി: ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ മിസൈൽ പരീക്ഷണത്തിനൊരുങ്ങി പാകിസ്താൻ. കറാച്ചി തീരത്തുവെച്ച് മിസൈൽ പരീക്ഷണം നടത്തുമെന്നാണ് പാകിസ്താന്റെ അറിയിപ്പ്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് പാകിസ്താൻ മുന്നറിയിപ്പ് നൽകിയത്.

ഏപ്രിൽ 24നോ 25നോ മിസൈൽ പരീക്ഷണം നടത്തുമെന്നാണ് അറിയിപ്പ്. ഇന്ത്യയുമായുള്ള ഷിംല കരാർ റദ്ദാക്കാനും പാകിസ്താന് പദ്ധതി. പാക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിനൊടുവിൽ​ ഇന്ത്യക്ക് നൽകേണ്ട തിരിച്ചടി സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.

ഏകപക്ഷീയമായി സിന്ധുനദിജല കരാറിൽ നിന്നും ഇന്ത്യക്ക് പിന്മാറാനാവില്ലെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞിരുന്നു. പാകിസ്താനോ ഇന്ത്യയോ മാത്രമല്ല കരാറിന്റെ ഭാഗമായിട്ടുള്ളത്. ലോകബാങ്ക് ഉൾപ്പടെയുള്ളവർ കരാറിന്റെ ഭാഗമാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു.

ഇന്ത്യ സിന്ധുനദിജല കരാറിൽ നിന്നും പിന്മാറിയാൽ അതിന് തിരിച്ചടി നൽകാൻ പാകിസ്താൻ പ്രാപ്തരാണ്. ആവശ്യമെങ്കിൽ പൂർണമായ രീതിയിൽ തന്നെ തിരിച്ചടി നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഗൗരവത്തോടെയുള്ള പ്രതികരണമല്ല ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പാകിസ്താൻ വിദേശകാര്യ സഹമന്ത്രി ഇഷ്‍ക് ദറും പറഞ്ഞു. ഇതിന് പാകിസ്താൻ ഇന്ത്യക്ക് ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര പ്രശ്നങ്ങൾക്ക് ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് പാ​കി​സ്താ​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ഇ​ന്ത്യ രം​ഗത്തെത്തിയിരുന്നു. പാ​കി​സ്താ​നു​മാ​യി പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന സി​ന്ധു ന​ദീ​ജ​ല ക​രാ​ർ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് റ​ദ്ദാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള​വ പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കാ​ബി​ന​റ്റ് സു​ര​ക്ഷ സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.

പാ​കി​സ്താ​ൻ പൗ​ര​ന്മാ​രു​ടെ സാ​ർ​ക്ക് വി​സ റ​ദ്ദാ​ക്കു​ക​യും 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രാ​ജ്യം വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. അ​ട്ടാ​രി​യി​ലെ ഇ​ന്റ​ഗ്രേ​റ്റ​ഡ് ചെ​ക്ക് പോ​സ്റ്റ് ഉ​ട​ന​ടി അ​ട​ച്ചു​പൂ​ട്ടും. ന്യൂ​ഡ​ൽ​ഹി​യി​ലെ പാ​കി​സ്താ​ൻ ഹൈ​ക​മീ​ഷ​നി​ലെ പ്ര​തി​രോ​ധ, സൈ​നി​ക, നാ​വി​ക, വ്യോ​മ ഉ​പ​ദേ​ഷ്ടാ​ക്ക​ൾ​ക്ക് ഇ​ന്ത്യ വി​ടാ​ൻ ഒ​രാ​ഴ്ച സ​മ​യ​മ​നു​വ​ദി​ച്ചു. ഇ​സ്ലാ​മാ​ബാ​ദി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മീ​ഷ​നി​ൽ​നി​ന്ന് ഇ​ന്ത്യ ഉ​പ​ദേ​ഷ്ടാ​ക്ക​ളെ പി​ൻ​വ​ലി​ക്കും.

Tags:    
News Summary - Pakistan to conduct surface-to-surface missile test off Karachi coast in wake of Pahalgam terror attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.