ജറൂസലമിലെ ഇസ്രായേലീ വേട്ടക്കിടയിലും ഫലസ്​തീനികൾക്ക്​ സെൻസർഷിപ്പുമായി സമൂഹ മാധ്യമങ്ങൾ

ജറൂസലം: കിഴക്കൻ ജറൂസലമിൽ മസ്​ജിദുൽ അഖ്​സയോടു ചേർന്ന ശൈഖ്​ ജർറാഹ്​ പ്രദേശത്തെ ഫലസ്​തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേൽ നീക്കത്തിൽ പ്രതിഷേധിച്ച്​ തെരുവിലിറങ്ങിയ പ്രതിഷേധക്കാർക്കെതിരെ സമൂഹ മാധ്യമ ഭീമന്മാരുടെ സെൻസർഷിപ്പും. 'സേവ്​​ശൈഖ്​ ജർറാഹ്​' എന്ന ഹാഷ്​ടാഗിൽ ലോകം മുഴുക്കെ സമൂഹ മാധ്യമങ്ങൾ വഴി കാമ്പയിൻ സജീവമാണ്​. എന്നാൽ, ഫലസ്​തീനികളിൽ പലരുടെയും അക്കൗണ്ടുകൾ സെൻസർഷിപ്പിന്​ വിധേയമാകുകയോ അടച്ചുപൂട്ടുകയോ ചെയ്യുന്നതായാണ്​ ആരോപണം.

ഫലസ്​തീനിൽ എന്തുനടക്കുന്നുവെന്ന്​ വ്യക്​തമാക്കിയുള്ള വിഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങൾ ഇടപെട്ട്​ ഒഴിവാക്കുകയാണെന്നും വിഷയം ലോകമറിയാതെ പോകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നുമാണ്​ ഫലസ്​തീനികളുടെ പരാതി. 'സ്വന്തം നാട്ടിൽ അതിജീവനത്തിനായി പൊരുതുന്ന ഫലസ്​തീനികളുടെ വായ്​മൂടിക്കെട്ടുകയാണ്​ സമൂഹ മാധ്യമ കമ്പനികളെ'ന്ന്​ അൽശബക പ്രതിനിധി മർവ ഫതഫ്​ത പറഞ്ഞു. ഫേസ്​ബുക്ക്​, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവ വഴിയുള്ള സന്ദേശങ്ങളും ചിത്രങ്ങളുമാണ്​ വ്യാപകമായി എടുത്തുകളയുന്നത്​.

മുസ്​ലിം വിശ​ു​ദ്ധഗേഹമായ മസ്​ജിദുൽ അഖ്​സയിൽ വെള്ളിയാഴ്ച ഇസ്രായേൽ സുരക്ഷാ​േസന നടത്തിയ അതിക്രമങ്ങളില 178 ഫലസ്​തീനികൾക്ക്​ പരിക്കേറ്റിരുന്നു. വെസ്റ്റ്​ബാങ്കിൽ മറ്റൊരു ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും ഒരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തു. 

Tags:    
News Summary - Palestinians criticise social media censorship over Sheikh Jarrah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.