‘ഫലസ്തീനികൾ ഗസ്സയിലെ വീട്ടിൽ മടങ്ങിയെത്തും, അത്തിയും നാരകവും വളർത്തും, റഫ ബീച്ചിൽ കളിചിരി നിറയും’ -ഫലസ്തീന്റെ വിജയം പ്രവചിച്ച് ജൂതസംഘടന

ഗസ്സ: റഫയിലും ഗസ്സയിലും സ്വതന്ത്ര ഫലസ്തീന്റെ സുന്ദര മുഹൂർത്തങ്ങൾ തിരിച്ചുവരുമെന്നും ഫലസ്തീനികൾ ​വിജയം കൈവരിക്കുമെന്നും ജൂതസംഘടനയുടെ പ്രവചനം. കുഞ്ഞുങ്ങൾ പഠിക്കുന്ന, കർഷകർ കൃഷിചെയ്യുന്ന, മത്സ്യത്തൊഴിലാളികൾ സ്വതന്ത്രമായി മീൻപിടിക്കുന്ന, സ്വന്തം മണ്ണിൽ സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും ഫലസ്തീനികൾ ജീവിക്കുന്ന കാലം വരിക തന്നെ ചെയ്യുമെന്നാണ് ജ്യൂവിഷ് വോയിസ് ഫോർ പീസ് (ജെ.വി.പി) എന്ന സംഘടനയുടെ പ്രഖ്യാപനം. ഫലസ്തീന്റെ സുന്ദര ചിത്രങ്ങൾ സഹിതം ‘ഞങ്ങൾ പുനർനിർമ്മിക്കും’ (വി വിൽ റി ബിൽഡ്) എന്ന മുദ്രാവാക്യവുമായാണ് ജെ.വി.പി തങ്ങളുടെ സ്വാത​ന്ത്ര്യ സ്വപ്നങ്ങൾ എക്സിൽ പങ്കുവെച്ചത്.

ജ്യൂവിഷ് വോയിസ് ഫോർ പീസ് എഴുതിയ കുറിപ്പുകളും പങ്കുവെച്ച ചിത്രങ്ങളും കാണാം:


‘ഞങ്ങൾ പുനർനിർമ്മിക്കും’ എന്ന വംശഹത്യയ്‌ക്കെതിരായ പ്രതിരോധ മുദ്രാവാക്യം ഗസ്സയിലും ലോകമെമ്പാടും പ്രതിധ്വനിക്കുന്നു.


ഫലസ്തീനികൾ ഗസ്സ പുനർനിർമിക്കുകയും വീടുകളിലേക്ക് മടങ്ങുകയും ചെയ്യും.
ഉപരോധം അവസാനിക്കും.
ഫലസ്തീനികൾ സ്വന്തം മണ്ണിൽ സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും ജീവിക്കും.
ഇസ്രായേൽ സർക്കാർ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്നും യു.എസ് ആയുധങ്ങൾ അയക്കുന്നതിന് ഉപരോധം ഏർപ്പെടുത്തണമെന്നും ഞങ്ങൾ ആവശ്യപ്പെടുമ്പോഴും ഞങ്ങൾക്കറിയാം, സ്വാതന്ത്ര്യം സ്വയം നേടാൻ കെൽപുള്ളവരാണ് ഫലസ്തീനികൾ എന്ന്...


ഫലസ്തീനികൾ ബയ്ത് ഹാനൂനിലേക്ക് മടങ്ങും.
കർഷകർ വീണ്ടും തങ്ങളുടെ കാർഷികവിളകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
നാരകമരങ്ങൾ പഴുത്ത നാരങ്ങകളാൽ നിറയും...
കുട്ടികൾ അവരുടെ ക്ലാസ് മുറികളിലേക്ക് മടങ്ങും.
ബയ്ത്ത് ഹാനൂൻ ആശുപത്രി പുനർനിർമിക്കുകയും ഡോക്ടർമാർ മടങ്ങിയെത്തുകയും ചെയ്യും.


ഫലസ്തീനികൾ ദീർ അൽ ബലഹിലേക്ക് മടങ്ങും.
മത്സ്യത്തൊഴിലാളികൾ കടലിന്റെ ഏത് ഭാഗത്തു വേണമെങ്കിലും മീൻ പിടിക്കും.
ഈന്തപ്പനകൾ വീണ്ടും തഴച്ചുവളരും.
അൽ-ഖിദ്ർ മൊണാട്രി പുനർനിർമിക്കും.


ഫലസ്തീനികൾ ജബലിയയിലേക്ക് മടങ്ങും.
ബൈസ​ൈന്റൻ ചർച്ച് പുനർനിർമിക്കും.
ഫലഭൂയിഷ്ഠമായ മണ്ണ് ഒരിക്കൽ കൂടി തഴച്ചുവളരും.
അത്തി, മാതളം, ബദാം, ആപ്രിക്കോട്ട്, സിട്രസ് മരങ്ങൾ വീണ്ടും നട്ടുവളർത്തും.


ഫലസ്തീനികൾ റഫയിലേക്ക് മടങ്ങും. യാസർ അറാഫത്ത് അന്താരാഷ്ട്ര വിമാനത്താവളം പുനർനിർമിക്കും. പുരാവസ്തു സ്ഥലങ്ങൾ സംരക്ഷിക്കും. ഹരിതഗൃഹങ്ങളും കൃഷിയിടങ്ങളും വീണ്ടും യാഥാർഥ്യമാകും. റഫാ ബീച്ചുകളിൽ കളിചിരികൾ നിറയും.


ഫലസ്തീനികൾ ഖാൻ യൂനിസിലേക്ക് മടങ്ങും. അൽ ഖുദ്‌സ് ഓപൺ യൂനിവേഴ്‌സിറ്റി പുനർനിർമിക്കും, വിദ്യാർഥികൾ മടങ്ങിയെത്തും. പാർക്കുകളും കളിസ്ഥലങ്ങളും കുട്ടിക്കൂട്ടങ്ങൾ ആസ്വദിക്കും.


Tags:    
News Summary - Palestinians will rebuild and return to their homes in Gaza, The siege will end -Jewish Voice for Peace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.