കിയവ്: കടലാസുകഷണങ്ങൾ കൊണ്ട് അസ്യ കൊസിനയെന്ന യുക്രേയ്നിയൻ കലാകാരി ഒരുക്കുന്ന വിഗ് കലാരൂപങ്ങൾ കാണേണ്ടതുതന്നെ. തലയിൽ വിരിഞ്ഞുനിൽക്കുന്ന പായ്ക്കപ്പൽ മുതൽ പാരമ്പര്യ ഗൃഹങ്ങളും ഈഫൽ ഗോപുരവും വരെ ഒരുക്കിയിരിക്കുന്നത് ഗംഭീര കലാവിരുതോടെയാണ്. 2010ലെ യുക്രെയ്ൻ ഫാഷൻ വീക്ക് പുരസ്കാരം മുതൽ കഴിഞ്ഞ വർഷം ലോസ് ആഞ്ജൽസ് ഫാഷൻ വീക്കിലെ പ്രകടനം വരെ എടുത്തുപറയാവുന്ന നേട്ടങ്ങൾ ഏറെയാണ്.
2007 മുതൽ സിന്തറ്റിക് പേപ്പർ ഉപയോഗിച്ച് കലാരൂപങ്ങൾ നിർമിക്കുന്നു. തന്റെ രാജ്യം അധിനിവേശത്തിനിരയായപ്പോൾ പ്രതിഷേധം പ്രകടിപ്പിക്കാനും അസ്യ കടലാസ് വിഗ് കലാരൂപങ്ങൾ ഉപയോഗിച്ചു. ഡിസൈനറായ ഭർത്താവ് ദിമിത്രി നൽകുന്ന പിന്തുണയിൽ കലാസ്വാദകരുടെ മനസ്സുനിറക്കുകയാണ് ഈ 39കാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.