മൃഗശാലയിൽ നിന്നുള്ള ഒളിച്ചോട്ടത്തിനിടെ പൊലീസ് പിടികൂടി; തരംഗമായി സൻയിക എന്ന പെൻഗ്വിൻ

ബുഡാപെസ്റ്റ്: ബുഡാപെസ്റ്റിലെ പ്രാദേശിക മൃഗശാലയില്‍ നിന്ന് ചാടിപ്പോയ പെന്‍ഗ്വിന്‍ കുഞ്ഞിനെ പൊലീസ് പിടികൂടി. സെൻട്രൽ ബുഡാപെസ്റ്റിൽ പട്രോളിങ്ങിനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥരാണ് പുലർച്ചെ 2:30ന് സൻയിക എന്ന പെൻഗ്വിനെ കണ്ടെത്തിയത്. ഡോസ ഗ്യോർഗിയിലെ തെരുവിൽ അലഞ്ഞ് തിരിയുകയായിരുന്നു ആറ് മാസം പ്രായമുള്ള സൻയിക.

പിടികൂടിയ ശേഷം പക്ഷിയെ ഉദ്യോഗസ്ഥർ സുരക്ഷിതമായി മൃഗശാലയിലെത്തിക്കുകയായിരുന്നു. നാല് മുതൽ ആറ് മാസം വരെ പെൻഗ്വിനുകൾ ചുറ്റുപാടുകളെ കുറിച്ചറിയുന്നതിൽ ജിജ്ഞാസരായിരിക്കുമെന്നും അതിന്‍റെ ഭാഗമായിട്ടായിരിക്കണം സൻയിഗയുടെ യാത്രയെന്നും മൃഗശാല അധികൃതർ പറഞ്ഞു. സംഭവത്തെ തുടർന്ന് മൃഗശാലയിലെ പെൻഗ്വിൻ വലയത്തിൽ അധികൃതർ സി.സി.ടി.വി സ്ഥാപിക്കുകയും കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തു.



ഇതിനിടെ പൊലീസ് സൻയികക്കൊപ്പം സെൽഫിയെടുത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. നിമിഷ നേരങ്ങൾക്കകം ചിത്രങ്ങൾ തഗംഗമായി. 'ബുഡാപെസ്റ്റ് മെട്രോപൊളിറ്റൻ മൃഗശാലയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പെൻഗ്വിനെ സംശായസ്പദമായ സാഹചര്യത്തില്‍ പിടികൂടി' എന്ന അടിക്കുറിപ്പോടെയാണ് പൊലീസ് ചിത്രം പങ്കുവെച്ചത്.

അതേസമയം ആനിമേറ്റഡ് സിനിമയായ 'പെൻഗ്വിൻ ഓഫ് മഡഗാസ്കറി'നോടാണ് ആളുകൾ ഈ സംഭവത്തെ താരതമ്യം ചെയ്തത്. സിനിമയിൽ മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട സ്‌കിപ്പർ, റിക്കോ, കോവാൽസ്‌കി എന്നീ കഥാപാത്രങ്ങളോട് കുഞ്ഞു സൻയികയെ സാമ്യപ്പെടുത്തുകയായിരുന്നു. 

Tags:    
News Summary - Penguin escapes Hungary zoo, wanders on streets; rescued by police later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.