അയർലൻഡിൽ പെട്രോൾ സ്റ്റേഷനിൽ തീപിടിത്തം; ഒമ്പതു മരണം

ഡബ്ലിൻ: അയർലൻഡിൽ പെട്രോൾ സ്റ്റേഷനിലുണ്ടായ തീപിടിത്തത്തിൽ ഒമ്പതുപേർ മരിച്ചു. എട്ടുപേർക്ക് പൊള്ളലേറ്റു. ഡൊനെഗലിലെ ക്രസ്ലോ ഗ്രാമത്തിലാണ് സംഭവം. പെട്രോൾ സ്റ്റേഷനിൽ പടർന്ന തീ സമീപത്തെ അപ്പാർട്മെന്റ് കെട്ടിടത്തിലേക്കും പടരുകയായിരുന്നു. അഗ്നിബാധയിൽ തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാസേന തിരച്ചിൽ തുടരുകയാണ്.

വെള്ളിയാഴ്ച ഉച്ചക്കു ശേഷം 3.15ഓടെയാണ് തുടക്കം. തൊട്ടരികിലുണ്ടായിരുന്ന അപാർട്ട്മെന്റുകളിലേക്ക് തീപടർന്നത് ആളപായം ഉയർത്തി. ചില കെട്ടിടങ്ങൾ തകർന്നുവീണു. ഷോപ്പ്, പോസ്റ്റ് ഓഫീസ് ഉൾപ്പെടെ തകർന്നു. മൂന്നു പേരുടെ മരണം വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. അവശേഷിച്ച മൃതദേഹങ്ങൾ ശനിയാഴ്ചയാണ് കണ്ടെടുത്തത്. പരിക്കേറ്റവരെ ഹെലികോപ്റ്ററുകളിൽ ആശുപത്രിയിലെത്തിച്ചു.

Tags:    
News Summary - Gas station fire in Ireland; Nine deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.