കാൻബറ: ആസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്നതും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ശൃംഖലകൾ ഉള്ളതുമായ വൻ ബാലപീഡന സംഘത്തെ അറസ്റ്റ് ചെയ്തു. കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും വിഡിയോകൾ നിർമിക്കുകയും ചെയ്യുന്ന സംഘത്തിന് അമേരിക്ക, കാനഡ, ഏഷ്യ, യൂറോപ് തുടങ്ങി വിവിധ മേഖലകളിൽ സാന്നിധ്യമുണ്ടെന്ന് അധികൃതർ പറഞ്ഞു.
അമേരിക്കയിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്, ശിശുക്ഷേമ പ്രവർത്തകനും ഫുട്ബാൾ കോച്ചുമെല്ലാം അടങ്ങിയ 16 അംഗ സംഘത്തെ പിടികൂടിയതെന്ന് ആസ്ട്രേലിയൻ പൊലീസ് പറഞ്ഞു. ഒന്നുമുതൽ 15 വയസ്സുവരെ പ്രായമുള്ളവർ ചൂഷണത്തിനിരയായിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.