ജോര്‍ജ് ഫ്ലോയ്ഡ് വധക്കേസില്‍ മൂന്ന് മുൻ പൊലീസ് ഉദ്യേഗസ്ഥർ കൂടി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സംഭവ സമയം സ്‍ലത്തുണ്ടായിരുന്ന ടോ താ (36), ജെ. അലക്സാണ്ടർ ക്യുങ് (28), തോമസ് ലെയിൻ (38) എന്നീ മുൻ പൊലീസ് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നാണ് കോടതി കണ്ടത്തിയത്.
2020 മെയ് മാസത്തിൽ യു.എസിലെ മിനിയപ്പലിസ് നഗരത്തില്‍ വെച്ചാണ് കറുത്ത വംശജനായ ജോര്‍ജ് ഫ്ലോയ്ഡിനെ പൊലീസ് വിലങ്ങുവെച്ചു നിലത്തുവീഴ്ത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നത്. പൊലീസ് ഓഫിസർ ഡെറിക് ഷോവാണ് പാതകം ചെയ്തത്.
ഫ്ലോയ്ഡിനെ കഴുത്തിന് മുകളില്‍ കാല്‍മുട്ട് അമര്‍ത്തി പിടിക്കുന്ന ഡെറക്കിന്‍റെ വീഡിയോ വൈറലായതോടെ വലിയ പ്രതിഷേധത്തിനാണ് അമേരിക്ക സാക്ഷിയായത്. എട്ടുമിനിറ്റും 46 സെക്കന്‍ഡും ഷോവിന്റെ കാല്‍മുട്ടുകള്‍ ഫ്ളോയിഡിന്‍റെ കഴുത്തിലുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വംശീയ വിവേചനത്തിനെതിരെ ലോകമെമ്പാടുമുള്ള പ്രതിഷേധങ്ങള്‍ക്ക് ജോര്‍ജ് ഫ്ലോയ്ഡ് വധം കാരണമായിരുന്നു.
ഡെറിക് ഷോക്ക് 22.5 വർഷത്തെ തടവു ശിക്ഷ കഴിഞ്ഞ ജൂണിൽ കോടതി വിധിച്ചിരുന്നു. നിലവിൽ ഈ ശിക്ഷ അയാൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സംഭവ സമയം ഡെറിക് ഷോക്കൊപ്പമുണ്ടായിരുന്ന മൂന്ന് പൊലീസ് ഉദ്യേഗസ്ഥർക്കും 25 വർഷത്തെ തടവു ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. മൂന്നു പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിച്ചിട്ടില്ല.
ജോർജ് േഫ്ലായിഡിന് അത്യാവശ്യമായ വൈദ്യ സഹായം നൽകുകയോ ഒരു കൊലപാതകം തടയുകയോ ചെയ്തില്ലെന്നാണ് മൂന്നു പൊലീസുകാർക്കുമെതിരെ കോടതി കണ്ടെത്തിയ കുറ്റം. ജോർജ് േഫ്ലായിഡിന്റെ കഴുത്തിൽ ഒമ്പത് മിനിറ്റോളം കാൽമുട്ടമർത്തിയാണ് ഡെറിക് അദ്ദേഹത്തെ കൊല്ലുന്നത്. അത്രയും സമയം ഒരു നടപടിയും കൈകൊള്ളാതെ നിന്ന പൊലീസുകാർ ഗുരുതരമായ കുറ്റമാണ് ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. വെടിവെപ്പ് പോലെ നിമിഷങ്ങൾക്കകം പൂർത്തിയാകുന്ന ആക്രമണമായിരുന്നില്ല അതെന്നും ഇടെപട്ടിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.