റോം: വാടക ഗർഭധാരണം നികൃഷ്ട ആചാരമാണെന്നും ആഗോള നിരോധനം നടപ്പാക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ. ഗർഭധാരണത്തെ വാണിജ്യവത്കരിക്കലാണിതെന്നും വത്തിക്കാനിലെ അംബാസഡർമാർക്ക് മുന്നിൽ വിദേശനയ പ്രഖ്യാപന പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
‘‘പിറവിയെടുക്കാത്ത കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കപ്പെടണം. അത് വ്യാപാരം നടത്തേണ്ട വസ്തുവാക്കരുത്. സ്ത്രീയുടെയും കുട്ടിയുടെയും അവകാശങ്ങളുടെ ലംഘനമാണ് വാടക ഗർഭധാരണം. അമ്മയുടെ ഭൗതിക ആവശ്യങ്ങളും സാഹചര്യങ്ങളും ചൂഷണം ചെയ്യലാണത്’’ -മാർപാപ്പ പറഞ്ഞു.
സമാധാനം അപകടകരമാംവിധം ഭീഷണിയിലാകുകയും ദുർബലമാകുകയും ചിലയിടങ്ങളിൽ തീരെ നഷ്ടമാകുകയും ചെയ്തതിനിടെയാണ് പുതുവർഷമെത്തിയിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. യുക്രെയ്ൻ- റഷ്യ യുദ്ധം, ഇസ്രായേൽ-ഹമാസ് യുദ്ധം, കുടിയേറ്റ വിഷയം, കാലാവസ്ഥ പ്രതിസന്ധി, ആണവായുധങ്ങളുടെയും മറ്റ് ആയുധങ്ങളുടെയും അധാർമിക ഉൽപാദനം എന്നിങ്ങനെ മനുഷ്യർ നേരിടുന്ന വെല്ലുവിളികൾ മാർപാപ്പ എണ്ണിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.