പോപ്പിന്റെ കോംഗോ-സൗത്ത് സുഡാൻ സന്ദർശനം ജനുവരി 31 മുതൽ

വത്തിക്കാൻ സിറ്റി: സുരക്ഷ -ആരോഗ്യ കാരണങ്ങളാൽ നീട്ടിവെച്ച പോപ് ഫ്രാൻസിസിന്റെ ആഫ്രിക്കൻ സന്ദർശനം ജനുവരി 31 മുതൽ ഫെബ്രുവരി അഞ്ച് വരെ നടക്കും. കോംഗോ, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളാണ് സന്ദർശിക്കുക. കഴിഞ്ഞ ജൂലൈയിൽ തീരുമാനിച്ച സന്ദർശനം പോപ്പിന്റെ ആരോഗ്യപ്രശ്നത്തെ തുടർന്നാണ് മാറ്റിവെച്ചത്.

ജനുവരി 31 മുതൽ ഫെബ്രുവരി രണ്ട് വരെ കോംഗോയും ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെ സൗത്ത് സുഡാനുമാണ് സന്ദർശിക്കുക.

കാൽമുട്ടിലെ പരിക്കിനെ തുടർന്ന് വീൽചെയർ ഉപയോഗിക്കുന്ന 85കാരനായ മാർപാപ്പ കോംഗോ-സൗത്ത് സുഡാൻ സന്ദർശിക്കുന്ന കാര്യം വ്യാഴാഴ്ചയാണ് വത്തിക്കാൻ പുറത്തുവിട്ടത്. ആഭ്യന്തര സംഘർഷം തുടരുന്ന കിഴക്കൻ കോംഗോയിൽനിന്ന് അഭയാർഥികളായി മാറിയവരെയും അദ്ദേഹം സന്ദർശിക്കും.

Tags:    
News Summary - Pope reschedules Congo, South Sudan trip for Jan. 31-Feb. 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.