കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് സെക്രട്ടേറിയറ്റ് പിടിച്ചടക്കിയ സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ സുരക്ഷസേന നീക്കി. വെള്ളിയാഴ്ച നടന്ന റെയ്ഡിൽ ഒമ്പതുപേരെ സുരക്ഷസേന അറസ്റ്റ് ചെയ്തു.
ഒഴിപ്പിക്കലിനിടെ നിരവധി പേർക്ക് പരിക്കേറ്റു. ഗോടബയ രാജപക്സ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിട്ടും പ്രതിഷേധക്കാർ സെക്രട്ടേറിയറ്റ് കൈയടക്കിവെച്ചിരുന്നതിനെ തുടർന്നായിരുന്നു നടപടി. പുതിയ പ്രസിഡന്റായി റനിൽ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിറകെയാണ് പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള തീരുമാനം.
പൊലീസിന്റെയും മൂന്ന് സായുധസേനകളുടെയും പ്രത്യേക കർമസേനയുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കൽ. 26നും 58നും ഇടയിൽ പ്രായമായവരാണ് അറസ്റ്റിലായത്. ഇവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.
ഏപ്രിൽ ഒമ്പതുമുതൽ പ്രസിഡന്റിന്റെ ഓഫിസിലേക്കുള്ള വഴി പ്രതിഷേധക്കാർ തടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.