ലണ്ടൻ: ബ്രിട്ടനിൽ എലിസബത്ത് രാജ്ഞി അധികാരത്തിലെത്തിയിട്ട് ഞായറാഴ്ചത്തേക്ക് 70 വർഷം. ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി വിവിധ പരിപാടികളോടെ ആഘോഷമാക്കാനുള്ള തീരുമാനത്തിലാണ് ബകിങ്ഹാം കൊട്ടാരം.
95 വയസ്സുള്ള രാജ്ഞി അധികാരത്തിലേറിയിട്ട് ഫെബ്രുവരി ആറിന് 70 വർഷം തികയും. ഏറ്റവും കൂടുതൽ കാലം ഭരിച്ച ബ്രിട്ടീഷ് രാജ്ഞി എന്ന പദവിയും എലിസബത്ത് രാജ്ഞിക്ക് സ്വന്തമാകും.
വർഷം മുഴുവൻ ആഘോഷിക്കാനാണ് ബകിങ്ഹാം കൊട്ടാരത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ജൂൺ രണ്ട് മുതൽ അഞ്ച് വരെ നാല് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. അവധി ചരിത്രപരമായ നാഴികക്കല്ല് ആഘോഷിക്കാൻ ഒത്തുചേരാനുള്ള അവസരമൊരുക്കുമെന്ന് കൊട്ടാരം ശനിയാഴ്ച പ്രഖ്യാപിച്ചു.
വാർഷികത്തോടനുബന്ധിച്ച് രാജ്യവ്യാപക പുഡിങ് മത്സരങ്ങൾ, സൈനിക പരേഡുകൾ, പാർട്ടികൾ എന്നിവ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.