റനിൽ വിക്രമസിംഗെ ലങ്കൻ പ്രസിഡന്‍റായി അധികാരമേറ്റു

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റായി റനിൽ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എതിരാളിയും ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന (എസ്.എൽ.പി.പി) യിലെ വിഘടിത വിഭാഗം നേതാവുമായ ഡള്ളസ് അലഹപ്പെരുമയെയാണ് റനിൽ തോൽപിച്ചത്.

225 അംഗ പാർലമെന്റിൽ റനിൽ വിക്രമസിംഗെക്ക് 134ഉം അലഹപ്പെരുമക്ക് 82 വോട്ടുമാണ് ലഭിച്ചത്. ലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്‍റാണ്. ജനകീയ പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് റനിൽ അധികാരമേറ്റെടുക്കുന്നത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റനിൽ വിക്രമസിംഗെ രാജിവെക്കണമെന്ന് സർക്കാർ വിരുദ്ധപ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ ആഗ്രഹത്തിന് എതിരായാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നും വിക്രമസിംഗെ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്നും പ്രക്ഷോഭകർ വ്യക്തമാക്കി.

നൂറ് അംഗങ്ങളുള്ള എസ്.എൽ.പി.പിയുടെ പിന്തുണയോടെയാണ് 73കാരനായ റനിൽ പ്രസിഡന്റായത്. റനിലിന്റെ പാർട്ടിയായ യു.എൻ.പിക്ക് പാർലമെന്റിൽ അദ്ദേഹം മാത്രമാണ് അംഗമായുള്ളത്. അഞ്ചു പതിറ്റാണ്ടത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ ആറു തവണ പ്രധാനമന്ത്രിയായ റനിൽ ആദ്യമായാണ് പ്രസിഡന്റാകുന്നത്.

Tags:    
News Summary - Ranil Wickremesinghe takes oath as President of Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.