ര​ഞ്ജി​ത് സിലംപാലപിത്യ

ശ്രീ​ല​ങ്ക​യി​ൽ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റായി വീണ്ടും ര​ഞ്ജി​ത് സിലംപാലപിത്യ

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ർ​ക്കാ​ർ പി​ന്തു​ണ​ച്ച സ്ഥാ​നാ​ർ​ഥി​ക്ക് ജ​യം. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ സ്ഥാ​ന​ത്തേ​ക്ക് പാ​ർ​ല​മെ​ന്റി​ൽ ര​ഹ​സ്യ​വോ​ട്ടെ​ടു​പ്പാ​ണ് ന​ട​ന്ന​ത്. എം.​പി​യാ​യ ര​ഞ്ജി​ത് സിലംപാലപിത്യ ആ​ണ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

രാ​ജി​ഭീ​ഷ​ണി നേ​രി​ടു​ന്ന രാ​ജ​പ​ക്സ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഇ​ത് വ​ലി​യ തു​റു​പ്പു​ശീ​ട്ടാ​യി. ശ്രീ​ല​ങ്ക ഫ്രീ​ഡം പാ​ർ​ട്ടി​യി​ലെ നി​മ​ൽ സി​രി​പാ​ല​യാ​ണ് ര​ഞ്ജി​ത്തി​ന്റെ പേ​ര് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ സ്ഥാ​ന​ത്തേ​ക്ക് നി​ർ​ദേ​ശി​ച്ച​ത്.

65നെ​തി​രെ 148 വോ​ട്ടു​ക​ൾ​ക്കാ​ണ് ഇ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മു​ഖ്യ പ്ര​തി​പ​ക്ഷ​മാ​യ സ​മാ​ഗി ജ​ന ബാ​ല​വേ​ഗാ​യ എം.​പി​യാ​യ ഇം​തി​യാ​സ് ബ​കീ​ർ മ​ർ​കാ​റി​നെ​യും സ്ഥാ​നാ​ർ​ഥി​യാ​യി നി​ർ​ദേ​ശി​ച്ചു.  

Tags:    
News Summary - Ranjith Siyambalapitiya re-elected as Deputy Speaker of Parliament Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.