അങ്കാറ/ഡമസ്കസ്: യുദ്ധവും അധിനിവേശവും തീർത്ത ദുരിതങ്ങൾക്കിടയിലും ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാൻ അവരെത്തുന്നു. ഇസ്രായേൽ സൈന്യത്തിന്റെ അധിനിവേശവും ആക്രമണവും തുടരുന്നതിനിടെയാണ് 73 രക്ഷാപ്രവർത്തകർ തുർക്കിയയിലേക്കും സിറിയയിലേക്കും തിരിക്കുന്നത്.
ഫലസ്തീനിയൻ ഇന്റർനാഷനൽ കോഓപറേഷൻ ഏജൻസിയുടെ നേതൃത്വത്തിൽ റാമല്ലയിൽനിന്ന് ബസിൽ ജോർഡനിലേക്കു പുറപ്പെട്ടു. അവിടെനിന്ന് രണ്ടു സംഘങ്ങളായി തിരിഞ്ഞ് തുർക്കിയയിലും സിറിയയിലും എത്തും. ഒരു വർഷത്തോളമായി തുടരുന്ന റഷ്യൻ യുദ്ധത്തിൽ രക്ഷാപ്രവർത്തനം നടത്തി പരിചയമുള്ള 88 അംഗ സംഘമാണ് യുക്രെയ്നിൽനിന്ന് തുർക്കിയയിലേക്ക് എത്തിയത്. ഞങ്ങളുടെ നാട്ടിൽ യുദ്ധം നടക്കുകയാണെങ്കിലും മറ്റുള്ളവരുടെ ദുരിതത്തിൽ സഹായമായി എത്തുകയാണ് ലക്ഷ്യമെന്ന് യുക്രെയ്ൻ സ്റ്റേറ്റ് എമർജൻസി സർവിസസ് വക്താവ് അലക്സാണ്ടർ ഖൊറുൻശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.