കിയവ്: യുക്രെയ്നിലെ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങൾ, മറ്റ് ഊർജ കേന്ദ്രങ്ങൾ എന്നിവയിൽ കനത്ത ആക്രമണം നടത്തി റഷ്യ. ബുധനാഴ്ച പുലർച്ചെ 40ലേറെ മിസൈലകളും 70ലേറെ ഡ്രോണുകളും തൊടുത്തതായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി അറിയിച്ചു.
ഇവയിൽ 30 മിസൈലുകളും 47 ഡ്രോണുകളും നിർവീര്യമാക്കി. 27 എണ്ണം ലക്ഷ്യത്തിലെത്താതെ തകർന്നതായും റിപ്പോർട്ടുകൾ പറയുന്നു. ലിവിവ് മേഖലയിൽ രണ്ട് ഊർജ കേന്ദ്രങ്ങൾ തകർന്നു. അയൽപ്രദേശമായ ഇവാനോ ഫ്രാങ്കിവ്സ്കിലും ഖാർകിവിലും ഊർജ കേന്ദ്രങ്ങൾക്കു നേരെ ആക്രമണമുണ്ടായി.
അതിനിടെ, കിയവിൽ ആക്രമണത്തിനു പിന്നാലെ നൂറുകണക്കിനു പേർ സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.