നാറ്റോയുടെ കൂടുതൽ സഹായം തേടി യുക്രെയ്ൻ; നാറ്റോയുമായും യുദ്ധത്തിന് തയാറെന്ന് പുടിൻ

കിയവ്: റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ നാറ്റോയോട് കൂടുതൽ യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ആവശ്യപ്പെട്ട് യുക്രെയ്‌ൻ. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി പോളണ്ടിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് യുക്രെയ്‌ൻ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ ഈ ആവശ്യമുന്നയിച്ചത്. അതേസമയം, മരിയുപോളിൽ താൽക്കാലിക വെടിനിർത്തൽ പരാജയപ്പെട്ടതിനെത്തുടർന്ന് റഷ്യ ആക്രമണം പുനരാരംഭിച്ചു.

യുക്രെയ്ന്റെ ആകാശത്ത് റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താൻ നാറ്റോ 'നോ ​ഫ്ലൈ സോ​ൺ' പ്രഖ്യാപിക്കണമെന്നും യുക്രെയ്ൻ ആവശ്യ​പ്പെട്ടു. എന്നാൽ, ഈ ആവശ്യം റ​ഷ്യ​യു​മാ​യി സ​മ്പൂ​ർ​ണ യു​ദ്ധ​ത്തി​നു​ള്ള പ്ര​കോ​പ​ന​മാ​കുമെന്ന് ചൂണ്ടിക്കാട്ടി നാ​റ്റോ നിരസിച്ചു. 'നോ ​ഫ്ലൈ സോ​ൺ' പ്രഖ്യാപിച്ചാൽ യുക്രെയ്നുമായി മാത്രമല്ല, നാറ്റോയുമായിതന്നെ തങ്ങൾ യുദ്ധത്തിന് തയാറാണെന്ന് പുടിൻ മുന്നറിയിപ്പ് നൽകി.


നോ ​ഫ്ലൈ സോ​ൺ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ത​ങ്ങ​ളു​ടെ ആ​വ​ശ്യം അ​വ​ഗ​ണി​ച്ച നാ​റ്റോ കൂ​ടു​ത​ൽ വ​ലി​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​ള്ള പ​ച്ച​ക്കൊ​ടി കാ​ട്ടി​യി​രി​ക്കു​ക​യാ​ണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി പറഞ്ഞു. 'ഇ​ന്ന് മു​ത​ൽ സം​ഭ​വി​ക്കു​ന്ന ഓ​രോ മ​ര​ണ​ത്തി​നും ഉ​ത്ത​ര​വാ​ദി​ക​ൾ നി​ങ്ങ​ളാ​ണ്. നി​ങ്ങ​ളു​ടെ ദൗ​ർ​ബ​ല്യ​വും നി​ങ്ങ​ളു​ടെ അ​നൈ​ക്യ​വു​മാ​ണ് അ​തി​നു കാ​ര​ണം'' -അദ്ദേഹം പറഞ്ഞു.

നോ ​ഫ്ലൈ സോ​ൺ ഏ​ർ​പ്പെ​ടു​ത്തു​ക​യെ​ന്നാ​ൽ ആ​ണ​വ ശ​ക്തി​യാ​യ റ​ഷ്യ​യു​മാ​യി സ​മ്പൂ​ർ​ണ യു​ദ്ധ​ത്തി​നു​ള്ള പ്ര​കോ​പ​ന​മാ​കുമെന്നാണ് നാ​റ്റോ മേ​ധാ​വി ജെ​ൻ​സ് സ്റ്റാ​ൽ​ട്ട​ൻ​ബെ​ർ​ഗ് പറയുന്നത്. 'അ​തി​ന് യു​ക്രെ​യ്ൻ വ്യോ​മ​മേ​ഖ​ല​യി​ലേ​ക്ക് നാ​റ്റോ​യു​ടെ യു​ദ്ധ വി​മാ​ന​ങ്ങ​ൾ അ​യ​ക്കേ​ണ്ടി വ​രും. പി​ന്നാ​ലെ റ​ഷ്യ​ൻ വി​മാ​ന​ങ്ങ​ളെ വെ​ടി​വെ​​ച്ചി​ടേ​ണ്ടി വ​രും. നാ​റ്റോ രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്തെ​ങ്കി​ലും അ​തി​ന് മു​തി​രേ​ണ്ട എ​ന്നാ​യി​രു​ന്നു തീ​രു​മാ​നം'' -നാ​റ്റോ മേ​ധാ​വി വ്യക്തമാക്കി.


നോ ​ഫ്ലൈ സോ​ൺ നടപ്പാക്കാനുള്ള നാറ്റോ നീക്കം സാ​യു​ധ സം​ഘ​ർ​ഷ​മാ​യി മാ​ത്ര​മേ ഞ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ക​യു​ള്ളുവെന്നാണ് പുടിൻ പറയുന്നത്. 'അ​ത് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ യൂ​റോ​പ്പി​ന് മാ​ത്ര​മ​ല്ല, അ​ഖി​ല ലോ​ക​ത്തി​നും വ​ൻ ദു​ര​ന്ത​മാ​യി​രി​ക്കും ഫ​ലം. യു​ക്രെ​യ്ൻ നേ​തൃ​ത്വം ഇ​പ്പോ​ൾ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത് (റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തെ ചെ​റു​ക്കു​ന്ന​ത്) തു​ട​ർ​ന്നാ​ൽ അ​വ​രു​ടെ രാ​ഷ്ട്ര പ​ദ​വി ത​ന്നെ അ​പ​ക​ട​ത്തി​ലാ​കും. അ​ങ്ങ​നെ എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ അ​വ​ർ സ്വ​യം ത​ന്നെ പ​ഴി​ക്കേ​ണ്ടി വ​രും. ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വെ​യ​ർ​ഹൗ​സു​ക​ളും വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും ത​ക​ർ​ക്കു​ന്ന​തി​ന് സ​മ​യ​മെ​ടു​ക്കും. ഈ ​ദൗ​ത്യ​മാ​ണ് ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്'' പു​ടി​ൻ പറഞ്ഞു.


യു​ക്രെ​യ്ൻ ന​ഗ​ര​ങ്ങ​ൾ ദു​ര​ന്ത​ മുഖത്ത്

റ​ഷ്യ​ൻ അ​ധി​നി​വേ​ശ സേ​ന ക​ന​ത്ത ആ​ക്ര​മ​ണം​ അ​ഴി​ച്ചു​വി​ട്ട​തോ​ടെ യു​ക്രെ​യ്ൻ ന​ഗ​ര​ങ്ങ​ൾ മാ​നു​ഷി​ക ദു​ര​ന്ത​ത്തി​ന്റെ വ​ക്കി​ൽ. തെ​ക്ക​ൻ ന​ഗ​ര​മാ​യ മ​രി​യു​പോ​ളി​ൽ പ്ര​ഖ്യാ​പി​ച്ച ഭാ​ഗി​ക വെ​ടി​നി​ർ​ത്ത​ൽ പാ​ളി​യ​തോ​ടെ ന​ഗ​രം അപകടമുനമ്പിലാണ്. ന​ഗ​ര​വാ​സി​ക​ളെ ഒ​ഴി​പ്പി​ക്കാ​ൻ ശ​നി​യാ​ഴ്ച പ​ക​ൽ അ​ഞ്ചു​മ​ണി​ക്കൂ​ർ നേ​ര​​ത്തേ​ക്ക് വെ​ടി​നി​ർ​ത്താ​മെ​ന്നാ​യി​രു​ന്നു റ​ഷ്യ​ൻ വാ​ഗ്ദാ​നം.എ​ന്നാ​ൽ ഈ ​സ​മ​യ​ത്തും റ​ഷ്യ ഷെ​ല്ലി​ങ് തു​ട​ർ​ന്നു​വെ​ന്നും ഒ​ഴി​പ്പി​ക്ക​ൽ സാ​ധ്യ​മാ​യി​ല്ലെ​ന്നും മ​രി​യു​പോ​ൾ ന​ഗ​ര ഭ​ര​ണ​കൂ​ടം വ്യ​ക്‍ത​മാ​ക്കി.


ദി​വ​സ​ങ്ങ​ളാ​യി ആ​ക്ര​മ​ണം തു​ട​രു​ന്ന മ​രി​യു​പോ​ളി​ലും സ​മീ​പ ന​ഗ​ര​മാ​യ വോ​ൾ​നോ​വാ​ഖ​യി​ലും ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​നും വൈ​ദ്യ​സ​ഹാ​യ​മെ​ത്തി​ക്കാ​നും സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് വെ​ള്ളി​യാ​ഴ്ച യു​ക്രെ​യ്ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മാ​നു​ഷി​ക ഇ​ട​നാ​ഴി അ​നു​വ​ദി​ക്ക​ണ​മെ​ന്ന മ​രി​യു​പോ​ൾ മേ​യ​ർ വാ​ദിം ബോ​യ്ഷെ​ങ്കോ​യു​ടെ ടെ​ലി​വി​ഷ​ൻ സ​ന്ദേ​ശം വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യും ചെ​യ്തു. ദി​വ​സ​ങ്ങ​ളാ​യി വെ​ള്ള​വും വൈ​ദ്യു​തി​യും ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് മ​രി​യു​പോ​ൾ ന​ഗ​രം.

വോ​ൾ​വോ​നാ​ഖ തെ​രു​വി​ൽ ജീ​ർ​ണി​ച്ച ശ​രീ​ര​ങ്ങ​ൾ

റ​ഷ്യ​ൻ സൈ​ന്യം ഉ​പ​രോ​ധി​ച്ചി​രി​ക്കു​ന്ന വോ​ൾ​വോ​നാ​ഖ​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ നി​ര​ത്തു​ക​ളി​ൽ കി​ട​ന്ന് ജീ​ർ​ണി​ക്കു​ക​യാ​ണ്. ഇ​വി​ട​ത്തെ 90 ശ​ത​മാ​നം കെ​ട്ടി​ട​ങ്ങ​ളും ത​ക​ർ​ന്നു. ഷെ​ൽ​ട്ട​റു​ക​ളി​ൽ ​ക​ഴി​യു​ന്ന​വ​ർ​ക്കു​ള്ള ആ​ഹാ​ര​വും മ​രു​ന്നും ഏ​താ​ണ്ട് തീ​ർ​ന്ന നി​ല​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ഞ്ചു​മ​ണി​ക്കൂ​ർ നേ​ര​​ത്തേ​ക്ക് വെ​ടി​നി​ർ​ത്താ​മെ​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ റ​ഷ്യ​ൻ സൈ​ന്യം സ​മ്മ​തി​ച്ച​ത്. മോ​സ്കോ സ​മ​യം രാ​വി​ലെ 10ന് ​വെ​ടി​നി​ർ​ത്ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന അ​റി​യി​പ്പും പി​റ​കെ വ​ന്നു. പ​ക്ഷേ, റ​ഷ്യ​ൻ വാ​ഗ്ദാ​നം ക​ട​ലാ​സി​ൽ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും ഇ​ട​ത​ട​വി​ല്ലാ​തെ ഷെ​ല്ലി​ങ് തു​ട​ർ​ന്നു​വെ​ന്നും യു​ക്രെ​യ്ൻ ആ​രോ​പി​ച്ചു. ന​ഗ​രം വി​ടാ​നൊ​രു​ങ്ങി​യ സി​വി​ലി​യ​ന്മാ​രോ​ട് തി​രി​കെ ഷെ​ൽ​ട്ട​റു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നും മ​റ്റൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ കാ​ത്തി​രി​ക്കാ​നും സി​റ്റി കൗ​ൺ​സി​ൽ ആ​വ​ശ്യ​​പ്പെ​ട്ടു. എ​ന്നാ​ൽ യു​ക്രെ​യ്ൻ 'ദേ​ശീ​യ​വാ​ദി'​ക​ളാ​ണ് ന​ഗ​ര​വാ​സി​ക​ളെ ത​ട​ഞ്ഞ​തെ​ന്ന് റ​ഷ്യ തി​രി​ച്ച​ടി​ച്ചു.

ആക്രമണം ഒ​ഡേ​സ​യി​ലേ​ക്കും

ചെ​ർ​ണി​വ് ന​ഗ​ര​ത്തി​ന് മേ​ൽ ശ​നി​യാ​ഴ്ച ക​ന​ത്ത ബോം​ബാ​ക്ര​മ​ണം ഉ​ണ്ടാ​യി. ത​ല​സ്ഥാ​ന​മാ​യ കി​യ​വി​ന് നേ​ർ​ക്ക് നീ​ങ്ങി​യ റ​ഷ്യ​ൻ സൈ​നി​ക വ്യൂ​ഹം നാ​ലാം​ദി​ന​വും പ​ഴ​യ നി​ല ത​ന്നെ തു​ട​ർ​ന്നു. ന​ഗ​ര​ത്തി​ന് 30 കി.​മീ അ​ക​ലെ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ് സൈ​നി​ക വ്യൂ​ഹം. യു​ക്രെ​യ്ൻ സൈ​ന്യ​വു​മാ​യി ഇ​വി​ടെ ക​ന​ത്ത പോ​രാ​ട്ടം ന​ട​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.


തെ​ക്ക​ൻ തീ​ര​മേ​ഖ​ല സ​മ്പൂ​ർ​ണ​മാ​യി നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​ഡേ​സ ന​ഗ​ര​ത്തി​ലേ​ക്കും റ​ഷ്യ​ൻ ആ​ക്ര​മ​ണം ക​ഴി​ഞ്ഞ മ​ണി​ക്കൂ​റു​ക​ളി​ൽ വ്യാ​പി​പ്പി​ച്ചു. അ​ധി​നി​വേ​ശം തു​ട​ങ്ങി​യ ശേ​ഷം അ​ഭ​യാ​ർ​ഥി​ക​ളാ​യ​വ​രു​ടെ എ​ണ്ണം 15 ല​ക്ഷ​മാ​യി. മാ​ർ​ച്ച് എ​ട്ട് മു​ത​ൽ എ​ല്ലാ അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വെ​ക്കു​ക​യാ​ണെ​ന്ന് റ​ഷ്യ​യു​ടെ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ എ​യ്റോ​ഫ്ലോ​ട്ട് അ​റി​യി​ച്ചു. സ​ഖ്യ​രാ​ഷ്ട്ര​മാ​യ ബെ​ലാ​റു​സി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ മാ​ത്രം തു​ട​രും.

ആ​ശ​ങ്ക​യാ​യി സു​മി

റ​ഷ്യ​ൻ അ​തി​ർ​ത്തി​യി​ലെ സു​മി ന​ഗ​ര​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ഴി​പ്പി​ക്ക​ലി​ൽ ആ​ശ​ങ്ക തു​ട​രു​ന്നു. ഇ​പ്പോ​ള്‍ പ്ര​ധാ​ന ശ്ര​ദ്ധ സു​മി​യി​ലാ​ണെ​ന്നും വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പു​റ​ത്തേ​ക്കു​ക​ട​ക്കു​ന്ന​തി​നും സു​ര​ക്ഷി​ത ഇ​ട​നാ​ഴി​യൊ​രു​ക്കാ​നു​മാ​യി വെ​ടി​നി​ര്‍ത്ത​ലി​ന് ഇ​രു സ​ര്‍ക്കാ​റു​ക​ളി​ലും ക​ടു​ത്ത സ​മ്മ​ര്‍ദം ചെ​ലു​ത്തു​ന്നു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​രി​ന്ദം ബ​ഗ്ചി പ​റ​ഞ്ഞു. വി​ദ്യാ​ര്‍ഥി​ക​ള്‍ എ​ല്ലാ സു​ര​ക്ഷാ മു​ന്‍ക​രു​ത​ലു​ക​ളും എ​ടു​ക്ക​ണം. ഇ​പ്പോ​ള്‍ ക​ഴി​യു​ന്ന ഷെ​ല്‍ട്ട​റു​ക​ളി​ല്‍ നി​ന്നു പു​റ​ത്തി​റ​ങ്ങ​രു​ത്. വി​ദ്യാ​ർ​ഥി​ക​ൾ സ്വ​മേ​ധ​യ അ​തി​ർ​ത്തി​യി​ലേ​ക്ക്​ പോ​ക​രു​തെ​ന്നും ബ​ങ്ക​റു​ക​ളി​ൽ​ത​ന്നെ തു​ട​ര​ണ​മെ​ന്നും ​വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ഇ​ന്ത്യ​ൻ എം​ബ​സി​യും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹാ​യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ സ്വ​ന്ത​മാ​യി അ​തി​ർ​ത്തി​യി​ലേ​ക്ക്​ നീ​ങ്ങു​ക​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ഡി​യോ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നി​രു​ന്നു.  

Tags:    
News Summary - Russia-Ukraine War: Kuleba calls for more NATO support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.