കിയവ്: യുക്രെയ്നിലെ ഖാർകിവിൽ റഷ്യയുടെ റോക്കറ്റാക്രമണത്തിൽ പത്തുപേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 20 മിനിറ്റ് ഇടവേളയിലെ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് ആൾനാശം. ആദ്യ സംഭവത്തിൽ അഞ്ചുപേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടാമത്തേതിൽ അഞ്ചുപേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഖാർകിവിനെയും മറ്റു നഗരങ്ങളെയും സംരക്ഷിക്കാൻ കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പാശ്ചാത്യൻ സഖ്യകക്ഷികളോട് അഭ്യർഥിച്ചു. യുക്രെയ്നെതിരായ യുദ്ധത്തിൽ സമീപ ആഴ്ചകളിൽ റഷ്യ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നതായാണ് റിപ്പോർട്ട്. പലയിടത്തും യുക്രെയ്ൻ സേനക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.