യാത്രക്കാരുമായി റഷ്യന്‍ വിമാനം ലാൻഡ് ചെയ്തത് തടാകത്തില്‍

 30 യാത്രക്കാരുമായി റഷ്യൻ വിമാനം ലാൻഡ് ചെയ്തത് തണുത്തുറഞ്ഞ തടാകത്തിൽ. കിഴക്കന്‍ റഷ്യയിലെ സിരിയങ്ക ഗ്രാമത്തിലൂടെ ഒഴുകുന്ന നിരവധി കൈവഴികളുള്ള കോളിമ നദിയിലാണ് പോളാർ എയർലൈൻസിന്റെ അന്റോനോവ് എ. എൻ–24 ആർവി വിമാനം (ആര്‍എ–47821) ലാന്‍റ് ചെയ്തത്.

മഞ്ഞ് മൂടിയ നിലയിലായിരുന്നു കോളിമ നദി. നദിയുടെ ഏതാണ്ട് ഒത്ത നടുവിലായാണ് വിമാനം ലാന്‍റ് ചെയ്തത്. നദിയുടെ ഉപരിതലത്തിലിറങ്ങിയ വിമാനത്തിൽ നിന്ന് യാത്രക്കാർ പുറത്തിറങ്ങുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

വിമാനത്തിൽ നിന്നും ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് ലാൻഡിങ് റൺവേയില്ലല്ലെന്നും നദിയിലാണെന്നും യാത്രക്കാരും ജീവനക്കാരും തിരിച്ചറിഞ്ഞത്. 2022 ഡിസംബർ 22 നായിരുന്നു സംഭവം. നദിക്കു സമീപമുള്ള സിരിയങ്ക വിമാനത്താവളത്തിലാണ് വിമാനമിറങ്ങേണ്ടിയിരുന്നത്.

കനത്ത മഞ്ഞുവീഴ്ചയായതിനാൽ പൈലറ്റിന് റൺവേ കാണാനായി‍ല്ല. റൺവേ അടയാളപ്പെടുത്തുന്ന ലൈറ്റുമില്ലായിരുന്നു. അതിനാൽ റൺ‌വേ തിരിച്ചറിയാനാവാതെ നദിയിൽ ലാൻഡ് ചെയ്യുകയായിരുന്നു. ലാൻ‌ഡിങ്ങിലെ പിഴവ് പൈലറ്റിന്‍റെ അശ്രദ്ധമൂലമാണെന്ന് സൈബീരിയൻ ഗതാഗത വകുപ്പ് അറിയിച്ചു.

Tags:    
News Summary - Russian Passenger Plane Lands On Frozen River By Mistake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.