യുക്രെയ്ൻ അധിനിവേശത്തിന് തുടക്കം കുറിച്ച റഷ്യൻ സേന യുക്രെയ്ൻ തലസ്ഥാനമായ കിയവ് കീഴടക്കാൻ പ്രയോഗിച്ചത് കേട്ടുകേൾവിയില്ലാത്ത തന്ത്രം. യുക്രെയ്ൻ സൈനികരുടെ വേഷത്തിലാണ് റഷ്യൻ സേന കിയവിലെത്തിയതെന്നും ഇവർ യുക്രെയ്ൻ സൈനിക വാഹനങ്ങൾ പിടിച്ചെടുത്തെന്നും യുക്രെയ്ൻ പറഞ്ഞു.
യുക്രേനിയൻ യൂനിഫോം ധരിച്ച റഷ്യൻ സൈന്യം യുക്രേനിയൻ സൈനിക വാഹനങ്ങൾ പിടിച്ചെടുത്തു. ഇപ്പോൾ തലസ്ഥാനമായ കിയവിന്റെ മധ്യഭാഗത്തേക്ക് പോകുകയാണെന്ന് യുക്രെയ്ൻ അധികൃതർ പറഞ്ഞു.
"റഷ്യൻ സൈന്യം യുക്രെയ്നിലെ സായുധ സേനയുടെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. യുക്രേനിയൻ യൂനിഫോം ധരിച്ചു. കിയവിന്റെ മധ്യഭാഗത്തേക്ക് നീങ്ങുന്നു. റഷ്യൻ സൈനിക ട്രക്കുകളുടെ ഒരു നിര അവരെ പിന്തുടരുന്നു" ഒരു പ്രാദേശിക പത്രം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.