യുക്രെയ്​ന്​ സമീപത്തെ സൈനികാഭ്യാസത്തിന്​ ശേഷം റഷ്യൻ ​സൈന്യം മടങ്ങി

മണിക്കൂറുകൾ തുടർന്ന യുദ്ധ ഭീതിക്കൊടുവിൽ യുക്രെയ്​ൻ അതിർത്തിയിൽനിന്ന്​ സൈന്യത്തെ പിൻവലിച്ച്​ റഷ്യ. റഷ്യ തന്നെയാണ്​ ​സൈന്യം പിൻമാറുന്ന ദൃശ്യങ്ങൾ പങ്കുവെച്ചത്​. സൈനികാഭ്യാസം അവസാനിപ്പിച്ചതായും റഷ്യ അറിയിച്ചു.

യുക്രെയ്​ന്​ സമീപം റഷ്യൻ നിയന്ത്രണത്തിലുള്ള ക്രൈമിയയിൽനിന്നാണ്​ റഷ്യൻ സൈന്യം മടങ്ങിത്തുടങ്ങിയത്​. റഷ്യ പിൻമാറ്റം നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും അമേരിക്ക അത്​ അംഗീകരിച്ചിരുന്നില്ല. അതിനെ തുടർന്നാണ്​ ദൃശ്യങ്ങൾ പരസ്യപ്പെടുത്തിയത്​.

ക്രൈമിയയിലെ സൈനികാഭ്യാസം അവസാനിച്ചതായും സൈനികർ തങ്ങളുടെ പട്ടാള ബാരക്കുകളിലേക്ക് മടങ്ങുകയാണെന്നും റഷ്യ ബുധനാഴ്ച അറിയിച്ചു. 'സതേൺ മിലിട്ടറി ഡിസ്ട്രിക്റ്റിന്റെ യൂനിറ്റുകൾ തന്ത്രപരമായ അഭ്യാസങ്ങളിൽ അവരുടെ പങ്കാളിത്തം പൂർത്തിയാക്കി, അവരുടെ സ്ഥിരമായ വിന്യാസ കേന്ദ്രങ്ങളിലേക്ക് നീങ്ങുകയാണ്' -സ്കോയുടെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

റഷ്യയുടെ നിയന്ത്രണത്തിലുള്ള ഉപദ്വീപിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന ഒരു പാലം കടക്കുന്ന സൈനിക യൂനിറ്റുകളുടെ ചിത്രങ്ങൾ ദേശീയ ടെലിവിഷൻ ചാനൽ സംപ്രേഷണം ചെയ്തു. ടാങ്കുകളും കാലാൾപ്പട വാഹനങ്ങളും പീരങ്കികളും ക്രൈമിയയിൽ നിന്ന് റെയിൽ മാർഗം പുറപ്പെടുന്നതായി അവരുടെ പ്രസ്താവനയിൽ പറയുന്നു.

Tags:    
News Summary - Russian Troops Leaving After Military Drills Near Ukraine: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.